Flash News

ജിഷ്ണുവിന്റെ മരണം; ഒളിവില്‍ പോയ മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ പിടികൂടി; കോയമ്പത്തൂരിലെ ഫാം ഹൗസില്‍ നിന്ന് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ അറസ്റ്റ്

April 9, 2017

sakthivel-830x412തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിൽ മൂന്നാം പ്രതിയായ നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ ശക്തിവേൽ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഇയാളെ കോയമ്പത്തൂരിലെ കിനാവൂരിലുള്ള ബന്ധുവിന്റെ ‌ഫാം ഹൗസിൽ വച്ചാണ് പിടികൂടിയത്. കഴിഞ്ഞ മൂന്നു ദിവസമായി ശക്തിവേൽ ഇവിടെയാണ് കഴിഞ്ഞിരുന്നത്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് നടപടി. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് എഡിജിപി നിതിൻ അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ പിടികൂടിയത്. നാലാം പ്രവീണും പിടിയിലായതായി സൂചനയുണ്ട്.

ജിഷ്ണു കേസ് സർക്കാരിന് വലിയ വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിൽ ഏറെ നിർണായകമാണ് ഇപ്പോഴത്തെ അറസ്റ്റ്. പൊലീസ് തിരയുന്ന മൂന്നു പ്രതികളും സംസ്ഥാനം വിട്ടതായി സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരോട് സഹായം അഭ്യർഥിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ സന്ദേശം അയച്ചിരുന്നു.

മൂന്നാം പ്രതി വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേൽ, നാലാം പ്രതി അസിസ്റ്റന്റ് പ്രഫ. സി.പി.പ്രവീൺ, അഞ്ചാം പ്രതി ദിപിൻ എന്നിവരാണ് സംസ്ഥാനം വിട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. നിഴൽ പൊലീസ് ഉൾപ്പെടുന്ന അന്വേഷണസംഘം അഞ്ചു ടീമായി തിരിഞ്ഞു തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ പ്രതികളെ പിന്തുടരുകയാണ്. ഇതിന്റെ തുടർച്ചയായാണ് തമിഴ്നാട്ടിൽ നിന്നുള്ള അറസ്റ്റ്.

അന്വേഷണം ഉഴപ്പിയ ആദ്യഘട്ടത്തിൽ പ്രതികളെല്ലാവരും മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. ഒന്നാം പ്രതി പി.കൃഷ്ണദാസും രണ്ടാംപ്രതി സഞ്ജിത് വിശ്വനാഥനും മുൻകൂർ ജാമ്യമെടുക്കുകയും ചെയ്തു. മുൻകൂർ ജാമ്യമില്ലാത്ത ബാക്കി മൂന്നു പ്രതികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞതുമില്ല. ജിഷ്ണുവിന്റെ അമ്മ മഹിജ പൊലീസ് അതിക്രമത്തിനിരയായതിനു പിന്നാലെ സംസ്ഥാനവ്യാപകമായി രോഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് അന്വേഷണം വീണ്ടും ഊർജിതമായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top