പിണറായി ഹൃദയശൂന്യനായ മുഖ്യമന്ത്രി: എം.എം. ഹസന്‍

hassanമലപ്പുറം: മനഃസാക്ഷിക്കുത്തില്ലാത്ത ഹൃദയശൂന്യനായ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയന്‍ തെളിയിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍. ജിഷ്ണുവിന്റെ അമ്മ മഹിജക്കു നേരെയുണ്ടായ പൊലീസ് മര്‍ദനത്തെ ന്യായീകരിക്കാന്‍ പൊതുഖജനാവില്‍ നിന്ന് പണം ഇൗടാക്കി പരസ്യം നല്‍കിയത് ശരിയല്ല. ഒരു കള്ളം സ്ഥാപിക്കാന്‍ ആയിരം നുണകള്‍ പറയുകയാണ്.

കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ നിലകൊള്ളുന്നു എന്നാണ് ഇടതുപക്ഷത്തിന്റെ വാദം. ഇത് പ്രസംഗങ്ങളിലോ ഉള്ളൂ. സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായില്ല. നരേന്ദ്ര മോദിക്ക് പൂച്ചെണ്ടും പുഞ്ചിരിയും വേണ്ടോളം നല്‍കാന്‍ പിണറായിക്ക് മടിയില്ല. മലപ്പുറം തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് ജിഷ്ണു പ്രണോയി കേസില്‍ ഞായറാഴ്ച അറസ്റ്റ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദിത്യയോഗിയോട് പാണക്കാട് തങ്ങളെ ഉപമിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സമീപനം ശരിയല്ല. പാണക്കാട് തങ്ങന്മാര്‍ എന്നും മതേതരത്തിന്റെ വക്താക്കള്‍ ആണ്. മുസ്ലിം ലീഗിന്റെ പേരില്‍ ‘മുസ്ലിം’ ഉണ്ടെങ്കിലും അതൊരു മതേതര പാര്‍ട്ടിയണെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചതാണെന്നും ഹസന്‍ വ്യക്തമാക്കി. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന ആരോപണം അദ്ദേഹം തള്ളി. ബി.ജെ.പിക്ക് കോണ്‍ഗ്രസില്‍നിന്ന് ആളെ പിടിച്ചുകൊടുക്കുന്ന പണി കോടിയേരി ബാലകൃഷ്ണന്‍
ഏറ്റെടുത്തിരിക്കുകയാണെന്നും ഹസന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment