ധനുഷിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും തിരുത്തലുകള്‍ എങ്ങനെ വന്നു എന്ന് അഭിഭാഷകന്‍; കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ക്ക് പിന്തുണയുമായി ഗ്രാമവാസികള്‍

Couple-Claims-That-Dhanush-is-Their-Son-810x400ധനുഷിന്റെ മാതാപിതാക്കള്‍ എന്ന അവകാശപ്പെട്ടു വന്ന ദമ്പതികള്‍ക്കു പിന്നില്‍ നാട്ടുകാരുടെ ഉറച്ച പിന്തുണ. കതിരേശന്‍ മീനാക്ഷി ദമ്പതികള്‍ക്ക് മധുര ജില്ലയിലെ മേലൂര്‍ താലൂക്കിലെ മാലമ്പട്ടി ഗ്രാമം മൂഴുവന്‍ പിന്തുണയും നല്‍കി കഴിഞ്ഞു. അവര്‍ക്ക് ധനുഷ് നാട്ടുകാരനായ കതിരേശന്റ മകന്‍ കലൈന്‍ചെല്‍വനാണ്. കലമത്സരങ്ങളിലോക്കെ തകര്‍പ്പന്‍ ബ്രേയ്ക്ക് ഡന്‍സ് കളിച്ചിരുന്ന മിടുക്കന്‍. സിനിമ ഭ്രാന്തു മൂത്തു 16-ാം വയസില്‍ നാടുവിട്ടു പോയവന്‍. തുള്ളുവതോ ഇളമൈ എന്ന സിനിമ പുറത്തു വന്ന ഉടനെ ഇതിലേ നായകന്‍ കലൈചെല്‍വനാണെന്ന് ഈ നാട്ടുകാര്‍ വാദിച്ചിരുന്നു. തന്റെ നെറ്റിയിലെ അടയളം ചുണ്ടി കതിരേശന്‍ പറയുന്നു ഇതേ അടയാളം കലൈചെല്‍വനും ഉണ്ട്. എന്നാല്‍ ലേസര്‍ ചികിത്സ ചെയ്ത് അവന്‍ അതു മായ്ച്ചു കളഞ്ഞു.

മേലൂരിലെ ആര്‍സി മിഡില്‍ സ്‌കൂളിലാണ് എട്ടാം ക്ലാസ്സ് വരെ അവന്‍ പഠിച്ചത്. മകനെ തിരിച്ചറിയുന്ന അധ്യാപകര്‍ ഇപ്പോഴും അവിടെ ഉണ്ട്. എന്നാല്‍ ധനുഷ് എന്ന പേരിനോട് അവിടെ ആര്‍ക്കും അത്ര താല്‍പര്യം ഇല്ല. 1985 നംവബര്‍ ഏഴിനു രാജാജി ആശുപത്രിയിലാണു മകന്റെ ജനനം എന്ന് ഇവര്‍ പറയുന്നു. മാലമ്പട്ടിയില്‍ കലൈചെല്‍വന്‍ ജനിച്ച വീട് പിന്നീടു കതിരേശനും കുടുംബവും ഒഴിഞ്ഞു. രണ്ടാമത്തെ വാടക വീട്ടില്‍ നിന്നാണു മകന്‍ നാടു വിടുന്നതെന്ന് ഇവര്‍ പറയുന്നു. സിനിമ ഭ്രാന്തുമൂത്ത് നാടുവിട്ട കലൈന്‍ചെല്‍വന്‍ തന്നെയാണു ധനുഷ് എന്ന കാര്യത്തില്‍ അവിടുത്തെ ചായക്കടക്കാര്‍ക്കു പോലും സംശയമില്ല. അതിനു വേണ്ടി സാക്ഷി പറയാനും തങ്ങള്‍ തയാറാണ് എന്ന് പറയുന്നു.

എല്‍ പി സ്‌കൂള്‍ മുതല്‍ പ്ലസ് വണ്‍ വരെ മൂന്നു സ്‌കൂളുകളിലായാണു പഠനം. താന്‍ പറഞ്ഞിട്ടാണു കലൈന്‍ചെല്‍വനെ തിരുപ്പത്തൂര്‍ സ്‌കൂളില്‍ ചേര്‍ക്കുന്നത് എന്ന് ആ നാട്ടില്‍ വിശ്രമജീവിതം നായിക്കുന്ന നാട്ടുകാരന്‍ സീതാപതി പറയുന്നു. കുട്ടുകാരോടെല്ലാം എനിക്കു സിനിമയില്‍ അഭിനയിക്കണം എന്നും അവിടെ നിന്ന ഇറങ്ങി പോകണം എന്നും പറഞ്ഞു കൊണ്ടേ ഇരിക്കും. ഒരു വെള്ളിയാഴ്ച വീട്ടിലേയ്ക്ക് പോയതാണ്. പിറ്റേ ദിവസം കത്തെഴുതിവച്ചു വീട്ടില്‍ നിന്ന ഇറങ്ങി. പിന്നെ ആരും അവനെ കണ്ടിട്ടില്ല കതിരേശനും മീനാക്ഷിക്കും നുണ പറയേണ്ട കാര്യമില്ലല്ലോ, രക്തം രക്തത്തെ തിരിച്ചറിയും എന്നും സീതാപതി പറയുന്നു. 2002 ല്‍ ഇവര്‍ മകനെ അന്വേഷിച്ചു നടക്കാത്ത സ്ഥലങ്ങളില്ല. തിരുപ്പൂതിയിലേയും കോയമ്പത്തൂരിലേയും തുണിമില്ലുകളില്‍ മകനേ തേടി ഇവര്‍ മാസങ്ങളോളം അലഞ്ഞു. 2003 ല്‍ തുള്ളുവതോ ഇളമൈയിലെ പാട്ടുകള്‍ ടിവിയില്‍ കണ്ട നാട്ടുകാരാണു തമിഴ് സിനിമയിലെ പുതുമുഖം ധനുഷ് കലൈചെല്‍വന്‍ എന്ന വാദം ഉന്നയിച്ചത്.

ധനുഷിന്റെ നൃത്ത ചുവടുകള്‍ കണ്ടതോടെ മീനാക്ഷിയും കതിരേശനും ഇക്കാര്യം ഉറപ്പിച്ചു. ചെന്നൈയില്‍ ധനുഷിന്റെ പിതാവായ കസ്തൂരി രാജയുടെ വീട്ടില്‍ എത്തി മകനെ കാണാന്‍ ശ്രമിച്ചു എങ്കിലും നടന്നില്ല എന്നു ദമ്പതികള്‍ പറയുന്നു. ധനുഷിനെ നേരില്‍ക്കാണാന്‍ കതിരേശനും മീനാക്ഷിയും പലകുറി ശ്രമിച്ചു. മേലൂരിനടുത്ത് ആടുകളത്തിന്റെ ചിത്രീകരണസ്ഥലത്തെത്തിയ ഇവരെ സിനിമാക്കാര്‍ തടഞ്ഞു. ഒടുവില്‍ ബന്ധുവായ ഒരു അധ്യാപകന്‍ വഴി മധുരയിലെ എസ്. ടൈറ്റസ് എന്ന അഭിഭാഷകനെ ബന്ധപ്പെട്ടു. 2016ഒക്ടോബറില്‍ മേലൂര്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.ടൈറ്റസ് വക്കീല്‍ സൗജന്യമായാണ് ഇവര്‍ക്കായി കേസ് വാദിക്കുന്നത്. മധുര ഹൈക്കോടതിക്കു സമീപം ഒത്തക്കട ജംക്ഷനില്‍ ടൈറ്റസ് വക്കീലിന്റെ ഓഫീസ്. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡംകാരനാണ്. കുറെ മലയാളികള്‍ ബന്ധുക്കളായുണ്ട്. നന്നായി മലയാളം പറയും.

ധനുഷിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ തന്നെ ഉദ്ധരിച്ചുകൊണ്ടു എസ്. ടൈറ്റസ് നിരത്തുന്ന വാദങ്ങള്‍ ഇങ്ങനെ : സംവിധായകന്‍ കെ. കസ്തൂരിരാജയുടെയും ഭാര്യ വിജയലക്ഷ്മിയുടെയും മകനായ ധനുഷ് എന്ന ആര്‍.കെ. വെങ്കടേശപ്രഭുവിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ റജിസ്ട്രേഷന്‍ നമ്പര്‍ ഇല്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ചവര്‍ക്കെല്ലാം ഇതു നിര്‍ബന്ധമായിരുന്നിട്ടും സര്‍ട്ടിഫിക്കറ്റില്‍ കാണാനില്ല. വെങ്കടേശപ്രഭുവിന്റെ ടിസിയില്‍ തിരിച്ചറിയല്‍ അടയാളം ചേര്‍ത്തിട്ടില്ല. മെട്രിക്കുലേഷന്‍ എക്സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിരിക്കുന്ന വെങ്കടേശപ്രഭു എന്ന പേരിന്റെ സ്പെല്ലിങ്ങും ഇനിഷ്യലും ടിസിയിലേതില്‍നിന്നു വ്യത്യസ്തമാണ്. ടിസിയില്‍ വെങ്കടേശപ്രഭുവിന്റെ ജാതിക്കോളത്തില്‍ പട്ടികജാതി എന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍, കസ്തൂരിരാജയും വിജയലക്ഷ്മിയും ബിസി വിഭാഗത്തില്‍പ്പെടുന്നവരാണ്. കസ്തൂരിരാജ ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫാമിലി കാര്‍ഡ് പ്രകാരം വെങ്കടേശപ്രഭു എന്ന ധനുഷിനു 2005ല്‍ 29 വയസ്സാണ്.

1983ല്‍ ജനിച്ച ധനുഷിന് 2005ല്‍ 22 വയസ്സേ ഉണ്ടാകുകയുള്ളൂ. വെങ്കടേശപ്രഭു കസ്തൂരിരാജയുടെ അടുത്ത സുഹൃത്തായ ആര്‍. കൃഷ്ണമൂര്‍ത്തിയുടെ മകനാണെന്നും ധനുഷിനു പാസ്പോര്‍ട്ട് ശരിയാക്കാനായി വെങ്കടേശപ്രഭുവിന്റെ വിവരങ്ങള്‍ ഉപയോഗിച്ചു ധൃതിയില്‍ തയാറാക്കിയപ്പോഴാണു രേഖകളില്‍ പിശകു വന്നതെന്നും ഇവയെല്ലാം വ്യാജമാണെന്നും അഡ്വ. ടൈറ്റസ് ആരോപിക്കുന്നു. സൂപ്പര്‍താരത്തെ ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാന്‍ ദമ്പതികള്‍ക്കു പിന്നില്‍ ഗൂഢശക്തികളുണ്ടോ? ആര്‍. കൃഷ്ണമൂര്‍ത്തി എന്ന സുഹൃത്ത് കസ്തൂരിരാജയ്ക്ക് ഉണ്ടോ? കസ്തൂരിരാജയുടെ ഫാമിലി കാര്‍ഡ് പ്രകാരം ഇന്ന് 41വയസ്സുള്ള വെങ്കടേശപ്രഭു ആരാണ്? ഒരാളുടെ തിരിച്ചറിയല്‍ രേഖകളില്‍ ഇത്രയധികം തെറ്റുകള്‍ എങ്ങനെ വന്നു? ധനുഷിന്റെ ബാല്യകാല സുഹൃത്തുക്കളും സഹപാഠികളും എവിടെ? മധുരയിലെ ദമ്പതികള്‍ പറയുന്നത് സത്യമല്ലെങ്കില്‍ യഥാര്‍ഥ കലൈചെല്‍വന്‍ എവിടെ? ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളാണു കതിരേശന്‍ മീനാക്ഷി ദമ്പതികളുടെ ധനുഷിന് മേലുള്ള അവകാശവാദം ഉയര്‍ത്തുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment