Flash News

തിരുവനന്തപുരത്ത്​ നാടിനെ നടുക്കിയ കൊലപാതകം, പ്രതിക്കായി നാടുമുഴുവന്‍ വല വിരിച്ചു

April 10, 2017

trivandrum murderതിരുവനന്തപുരം: ഡോക്ടര്‍ അടക്കം ഒരു കുടുംബത്തിലെ നാലുപേരെ വീട്ടില്‍ കൊലപ്പെടുത്തിയ പ്രതിക്കായി പൊലീസ് നാടുമുഴുവന്‍ വല വിരിച്ചു. കൊലപാതകം നടത്തുകയും മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്ത ശേഷം കുടുംബാംഗമായ യുവാവ് ഒളിവില്‍ പോയിരിക്കുകയാണ്.
മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് പോളിത്തീന്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമാണ്.

നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപം ബെയിന്‍സ് കോമ്പൗണ്ട് 117-ല്‍ റിട്ട. പ്രഫസര്‍ രാജ തങ്കം
(60), റിട്ട. ഡോക്ടര്‍ ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടറുടെ മകന്‍ കാഡല്‍ ജീന്‍സണ്‍ രാജ (30)യാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നു.

ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ വീടിന്റെ മുകള്‍ നിലയില്‍ തീപിടിച്ചതറിഞ്ഞാണ് ഫയര്‍ഫോഴ്സ് എത്തിയത്. ഉദ്യോഗസ്ഥര്‍ തീയണച്ച ശേഷം വീട് തുറന്നപ്പോള്‍ മുകള്‍ നിലയിലെ രണ്ട് ശൗചാലയങ്ങളിലായി മൃതദേഹങ്ങള്‍ കണ്ടു. രാജ തങ്കം, ജീന്‍ പദ്മ, കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പല കഷണങ്ങളാക്കിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു. ലളിതയുടെ മൃതദേഹം മറ്റൊരു ശൗചാലയത്തില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് പെട്രോള്‍ ഒഴിച്ചനിലയിലായിരുന്നു. ലളിതയുടെ മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ട്.

പല ദിവസങ്ങളിലാണ് കൊല നടത്തിയത്. രണ്ട് വെട്ടുകത്തി, രക്തം പുരണ്ട മഴു, കന്നാസില്‍ പെട്രോള്‍ എന്നിവ കണ്ടെത്തി. ലളിത രാത്രി മാത്രമാണ് വീട്ടില്‍ എത്തുക. ഇവര്‍ക്ക് കാഴ്ചയില്ലായിരുന്നു. ജീന്‍ പദ്മ ജനറല്‍ ആശുപത്രിയില്‍ ആര്‍.എം ആയി വിരമിച്ച ശേഷം ഏതാനും വര്‍ഷം സൗദി, ബ്രൂണെ
എന്നിവിടങ്ങളിലും ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ജോലി നോക്കിയിരുന്നു.

മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളജില്‍ പ്രഫസറായിരുന്നു രാജ തങ്കം. രണ്ടു വര്‍ഷം മുമ്പാണ് വിരമിച്ചത്. കരോലിന്‍ ചൈനയില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. എം.ഡിക്കുള്ള തയാറെടുപ്പിലായിരുന്നു. ആസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് കോഴ്സ് പൂര്‍ത്തിയാക്കിയ കാഡല്‍ ജീന്‍സണ്‍ 2009ലാണ് നാട്ടിലെത്തിയത്. പിന്നീട് വീട്ടിലിരുന്നുതന്നെ വിഡിയോ ഗെയിം നിര്‍മാണ ജോലി ചെയ്യുകയായിരുന്നു.

കൊല നടത്തിയത് പല ദിവസങ്ങളിലായി, കൃത്യമായ ആസൂത്രണം

Trivandrum murder prathiതിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കു പിന്നില്‍ കൃത്യമായ ആസൂത്രണം. തുണി, ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു മനുഷ്യരൂപവും പകുതി കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന മുഴുവന്‍പേരും തീപിടിത്തത്തില്‍ കൊല്ലപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതി തന്റെ രൂപത്തിലുള്ള ഡമ്മി കത്തിച്ചത്. കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ വെട്ടിമുറിച്ചു. പല ദിവസങ്ങളിലായാണ് കൊല നടന്നത്.

ഈ വീട്ടില്‍ സാധാരണ ഒരു വീട്ടുജോലിക്കാരി വന്നുപോകാറുണ്ടായിരുന്നു. അടുത്ത ഏതാനും ദിവസങ്ങളില്‍ വീട്ടില്‍ ആരുമുണ്ടാകില്ലെന്നും എല്ലാവരും അമേരിക്കയില്‍ നിന്നെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം ഉൗട്ടിക്ക് പോകുമെന്നും കാഡല്‍ ജീന്‍സണ്‍ ഇവരോട് പറഞ്ഞിരുന്നു. അതിനാല്‍ ആ ദിവസങ്ങളില്‍ വീടിന് പിറകില്‍ താമസിക്കുന്ന ഡോക്ടറുടെ സഹോദരന്‍ ജോസിന്റെ വീട്ടില്‍ ഭക്ഷണമുണ്ടാക്കി നല്‍കിയാല്‍ മതിയെന്നും പറഞ്ഞിരുന്നു. അവിവാഹിതനായ ജോസ് ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. ഇയാള്‍ സമീപകാലത്തായി ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു.

ശനിയാഴ്ച രാത്രി തന്റെ വീട്ടുവളപ്പില്‍ ആരോ കടന്നതായി സംശയം തോന്നി. പിന്നീടത് ജീന്‍സണാണെന്ന് ഉറപ്പിച്ചു. പിന്നീട് അയാളെ കണ്ടിട്ടില്ലെന്നും ജോസ് പോലീസിന് മൊഴി നല്‍കി.  ശനിയാഴ്ച രാത്രി 11 ഒാടെ മൃതദേഹങ്ങള്‍ക്ക് തീ കൊളുത്തുന്നതിനിടെ തീ ആളിപ്പടര്‍ന്നിരിക്കാമെന്നാണ് നിഗമനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top