Flash News

നന്തന്‍കോട്ടെ കൂട്ടക്കൊല സാത്താനെ പ്രീതിപ്പെടുത്താന്‍; പോലീസിനെ വട്ടം കറക്കി കാഡലിന്‍െറ കുറ്റസമ്മതം

April 10, 2017

prathiതിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലയുടെ സൂത്രധാരന്‍ പൊലീസില്‍ കീഴടങ്ങിയത് തന്ത്രപൂര്‍വം. രാജ്യമൊട്ടാതെ ലുക്ക്ഒൗട്ട് നോട്ടീസ് പതിച്ചതിനെതുടര്‍ന്ന് രക്ഷപ്പെടാനാവില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കാഡല്‍ ജീന്‍സന്‍ രാജ എന്ന യുവാവ് സ്വമേധയാ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്. മാനസിക വിഭ്രാന്തിയുള്ള ആള്‍ എന്ന നിലക്കാണ് പൊലീസ് ഇയാളെ ശ്രദ്ധിച്ചത്. എന്നാല്‍, ഉടന്‍ തന്നെ തങ്ങള്‍ തെരഞ്ഞുനടക്കുന്ന പ്രതിയാണ് ഇയാള്‍ എന്ന് പൊലീസിന് മനസ്സിലായി. ഉടന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍ കാഡല്‍ കുറ്റസമ്മതം നടത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കോഴ്സ് പാസായ യുവാവ് ചോദ്യം ചെയ്യലില്‍ പൊലീസിനെ വട്ടം കറക്കി. ആദ്യം സഹകരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് കൊലപാതകത്തിന്‍െറ കാരണങ്ങള്‍ വെളിപ്പെടുത്തി. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ ലളിതയെയും ചെകുത്താനില്‍നിന്ന് മോചിപ്പിക്കാനാണ് അവരെ കൊല ചെയ്തതെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. അവരുടെ ആത്മാവിനെ മോചിപ്പിക്കുകയാണ് താന്‍ ചെയ്തത്. എന്നാല്‍, മാനസികരോഗിയായി മനഃപൂര്‍വം അഭിനയിച്ച് കേസില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണോ ഇതെന്ന് വ്യക്തമല്ല. എന്തായാലും പൊലീസ് കരുതലോടെയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തുന്ന പൈശാചിക ആരാധനയുടെ ഭാഗമായിട്ടാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഇന്ന് വൈകിട്ട് പിടിയിലായ കേഡല്‍ ജീന്‍സണ്‍ അന്വേഷണസംഘത്തോട് പറഞ്ഞു. ഒരേ ദിവസം തന്നെയാണ് എല്ലാ കൊലപാതകങ്ങളും നടത്തിയതെന്നും ജീന്‍സണ്‍ സമ്മതിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. അതീവ സുരക്ഷാ മേഖലയായ ഇവിടുത്തെ ബെയ്ന്‍സ് കോംപൗണ്ട് റസിഡന്‍സ് അസോസിയേഷന്‍ 117-ാം നമ്പര്‍ വീട്ടില്‍ തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി റിട്ട. ഹിസ്റ്ററി പ്രൊഫസര്‍ രാജ് തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറല്‍ ആശുപത്രി റിട്ട. ആര്‍എംഒ ഡോ. ജീന്‍ പത്മ (58), മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകള്‍ കരോളിന്‍ (25) ബന്ധുവായ ലളിത (70) എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ് തങ്കത്തിന്റെയും ജീന്‍ പത്മയുടെയും മൂത്ത മകനായ കേഡല്‍ ജീന്‍സണെ പൊലീസ് ആദ്യമേ സംശയിച്ചിരുന്നു. നാല് പേരുടെ മൃതദേഹത്തിനൊപ്പം ഒരു ഡമ്മിയും പാതി കരിഞ്ഞ നിലയില്‍ കിടന്നിരുന്നു. നാട്ടുകാരുടെ മൊഴി കൂടിയായതോടെ പൊലീസിന്റെ അന്വേഷണം ജീന്‍സണിലേക്ക് തിരിയുകയായിരുന്നു. ഇന്ന് വൈകിട്ട് 6.50 ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകങ്ങള്‍ക്ക് ശേഷം താന്‍ ചെന്നൈയിലേക്ക് പോയെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ചെന്നൈയിലെത്തിയ താന്‍ ഒരു ലോഡ്ജിലാണ് തങ്ങിയതെന്നും തന്റെ മുഖചിത്രം പത്രങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ടതോടെ നാട്ടിലേക്ക് തിരികെ വരാന്‍ തീരുമാനിക്കുകയായിരുന്നെന്നും കേഡല്‍ ജീന്‍സണ്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഒറ്റയ്ക്കാണ് കൊലപാതകങ്ങളെല്ലാം ചെയ്തത്. മാരകായുധങ്ങള്‍ കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊല നടത്തിയതെന്നും ജീന്‍സണ്‍ വ്യക്തമാക്കി. എന്നാല്‍ ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേഡല്‍ ജീന്‍സണിനായി പൊലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയായിരുന്നു. എന്നാല്‍ ഇന്ന് വൈകിട്ട് വളരെ അപ്രതീക്ഷിതമായി ഇയാള്‍ തമ്പാനൂര്‍ സ്റ്റേഷനില്‍ വന്ന് ഇറങ്ങി. റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണത്തിന് കൈമാറിയ ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

നന്തൻകോട്ട് കൂട്ടക്കൊലക്കിരയായ നാലുപേർക്കും നാടിന്റെ അന്ത്യാഞ്ജലി. എൽ.എം.എസ് കോമ്പൗണ്ടിലെ മറ്റീർ മെമ്മോറിയൽ പള്ളിയോടു ചേർന്ന സെമിത്തേരിയിലാണ് പ്രഫ. രാജ തങ്കം, ഡോ. ജീൻ പദ്മ, ഇവരുടെ മകൾ കരോലിൻ, ജീൻ പദ്മയുടെ ബന്ധു ലളിത എന്നിവരുടെ സംസ്കാര ചടങ്ങുകൾ നടന്നത്. രാജ തങ്കം, ജീൻ പദ്മ, കരോലിൻ എന്നിവരെ ഒരുമിച്ചും ലളിതയെ മറ്റൊരു സെല്ലാറിലുമാണ് സംസ്കരിച്ചത്.

കൊല നടന്ന നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിലെ വീട് പൊലീസ് സീൽ ചെയ്തിരിക്കുന്നതിനാലും അടുത്തുള്ള ബന്ധുവിന്റെ വീട്ടിലെ അസൗകര്യവും കണക്കിലെടുത്താണ് മരണാനന്തര പ്രാർഥന സെമിത്തേരിയിലേക്ക് മാറ്റിയത്. സഭാ ശുശ്രൂഷകർ പ്രാർഥനക്ക് കാർമികത്വം വഹിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാനായി പ്രഫ. രാജ തങ്കത്തിന്റെ ബന്ധുക്കൾ തമിഴ്‌നാട്ടിൽനിന്ന് എത്തിയിരുന്നു. അടുത്ത ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവരുടെ കണ്ണീരണിഞ്ഞ പ്രാർഥനകളോടെയായിരുന്നു നാലുപേരുടെയും മൃതദേഹങ്ങൾ അടക്കം ചെയ്തത്. സി.എസ്‌.ഐ ദക്ഷിണ കേരള മഹായിടവകയുടെ പകൽവീട്ടിലെ അന്തേവാസികളും ചടങ്ങിൽ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top