ചിക്കാഗോ മലയാളി അസോസിയേഷന് സൗജന്യ നിരക്കില്‍ സിപിആര്‍ ക്ലാസ് നടത്തുന്നു. മെയ് 6 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ മൗണ്ട് പ്രോസ്പെക്ടിലുള്ള സിഎംഎ ഹാളില്‍ (834 E Rand Rd, Suite 13, Mount Prospect, IL-60056) വെച്ചായിരിക്കും സിപിആര്‍ ക്ലാസ് നടത്തുന്നത്.
ആദ്യമായി സിപിആര്‍ സര്ട്ടിഫിക്കേഷന് ആവശ്യമുള്ളവര്‍ക്കും സിപിആര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടവര്‍ക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്. Presence Holy Family Medical Center, Desplaines, ഡയറക്ടര്‍ ഓഫ് നഴ്സിംഗ് ഷിജി അലക്സ് (MSN, CCRN-CMC, MBA) ആണ് ക്ലാസ് എടുക്കുന്നത്.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കു മാത്രമായിരിക്കും ഈ ക്ലാസില്‍ പ്രവേശനം നല്‍കുന്നത്. ഈ സിപിആര്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ചാക്കോ തോമസ് മറ്റത്തിപ്പറമ്പില്‍ (847 373 8756), രഞ്ജന്‍ എബ്രഹാം (847 287 0661), ജിമ്മി കണിയാലി (630 903 7680), ഫിലിപ്പ് പുത്തന്‍പുരയില്‍ (773 405 5954), ജോണ്സണ് കണ്ണൂക്കാടന്‍ (847 477 0564), ജിതേഷ് ചുങ്കത്ത് (224 522 9157), ഷാബു മാത്യു (630 649 4103) എന്നീ ഭാരവാഹികളുടെ ആരുടെയെങ്കിലും പക്കല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply