Flash News

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കടുത്ത്​ പാക്​ നാവിക സേനയുടെ ബോട്ട്​ മറിഞ്ഞ്​ മൂന്ന്​ കമാന്‍ഡോകള്‍ മരിച്ചു

April 11, 2017

1491905832_Untitled-1അഹ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കടുത്ത് പാക് നാവിക സേനയുടെ ബോട്ട് മറിഞ്ഞ് മറൈന്‍ സെക്യൂരിറ്റി ഏജന്‍സിയുടെ (പി.എം.എസ്.എ) മൂന്ന് കമാന്‍ഡോകൾ മരിച്ചു. ഇന്ത്യന്‍ തീരരക്ഷാ സേന രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാനില്ല. ഗുജറാത്തിലെ ത്സാക്കൗ തീരത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം.

മൃതദേഹങ്ങള്‍ പി.എം.എസ്.എക്ക് കൈമാറിയതായി കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിന്റെ പ്രത്യുപകാരമെന്നോണം പാക്കിസ്ഥാന്‍ പിടിച്ചെടുത്ത ഇന്ത്യയുടെ ഏഴ് മത്സ്യബന്ധനബോട്ടുകള്‍ നാവിക സേന തിരിച്ചുനല്‍കി.

ത്സാക്കൗ തീരത്തുനിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനത്തിലേര്‍പ്പെട്ട ബോട്ടുകള്‍ ലക്ഷ്യമാക്കിയാണ് പി.എം.എസ്.എ ബോട്ടുകള്‍ ഇവിടെയെത്തിയത്. ഇൗ ഏഴ് ബോട്ടുകള്‍ വളഞ്ഞ പി.എം.എസ്.എ അവയെ കറാച്ചി തീരത്തേക്ക് കൊണ്ടുപോകുംവഴിയാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top