Flash News

പിണറായിക്ക്​ തന്നോട്​ 17 വര്‍ഷത്തെ പകയുണ്ടെന്ന്​ കെ.എം. ഷാജഹാന്‍

April 12, 2017

jishnu case prathikal freedതിരുവനന്തപുരം: തന്നോട് വ്യക്തിവിരോധമില്ലെന്ന പിണറായിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് കെ.എം. ഷാജഹാന്‍. അദ്ദേഹത്തിന് 17 കൊല്ലത്തെ പക തന്നോടുണ്ട്. ഇല്ലെങ്കില്‍ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്ത് ഏഴുദിവസം പീഡിപ്പിച്ചത്. മറിച്ചുള്ള വാദങ്ങള്‍ നുണയാണ്. യഥാര്‍ഥ കാരണമെന്താണെന്ന് താൻ വെളിപ്പെടുത്തും. ഇത്രയും നാള്‍ തന്നെ കൊല്ലാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ടി.പി. ചന്ദ്രശേഖരനെ കൊന്നപ്പോള്‍ പിണ‍റായി രണ്ടു തെരഞ്ഞെടുപ്പില്‍ തോറ്റു. തന്നെ കൊന്നാല്‍ അഞ്ചു തെരഞ്ഞെടുപ്പില്‍ തോല്‍ക്കും.

10 മിനിറ്റ് മാത്രമാണ് താന്‍ പൊലീസ് ആസ്ഥാനത്തിന് മുന്നിലുണ്ടായിരുന്നത്. മംഗളം ചാനല്‍ ഓഫിസില്‍ നിന്ന് പൊലീസ് ആസ്ഥാനത്തിന് സമീപത്തേക്ക് വരുകയായിരുന്നു. മഹിജ നിലത്തുവീണു കിടക്കുന്നതാണ് ആദ്യം കണ്ടത്. ശ്രീജിത്ത് പൊലീസ് ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നതും കണ്ടു. ഇതു താന്‍ ചോദ്യം ചെയ്തു. താനാരാണെന്നായിരുന്നു പൊലീസിന്റെ ആദ്യ ചോദ്യം. വി.എസിന്റെ മുൻ സ്റ്റാഫാണെന്ന് പറഞ്ഞപ്പോള്‍ നീയും പൊലീസ് വാനില്‍ കയറെന്നായിരുന്നു മറുപടി. തുടര്‍ന്ന് അന്യായമായി കസ്റ്റഡിയില്‍ വെക്കുകയും വൈകിട്ടോടെ പ്രതി ചേർക്കുകയുമായിരുന്നു. ഇതിനുപിന്നില്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.

വി.എസിന്റെ പേഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട നാള്‍ മുതല്‍ പിണറായിക്ക് വിരോധമാണ്. 2006ല്‍ പിണറായി മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചിരുന്നു. താന്‍ വി.എസിനോടൊപ്പമുണ്ടായിരുന്നതിനാലാണ് അതു നടക്കാത്തത്. അന്നുമുതല്‍ അദ്ദേഹത്തിന് കടുത്ത അമര്‍ഷമാണ്. പിന്നീട് എന്നെ പുറത്താക്കി. ലാവലിന്‍ കേസില്‍ പിണറായിക്ക് പങ്കുണ്ടെന്ന് വ്യക്തമായ ബോധ്യമുള്ളതിനാല്‍ അദ്ദേഹത്തിനെതിരെ ലേഖനങ്ങള്‍ എഴുതി. സ്വന്തമായി സത്യവാങ്മൂലം തയാറാക്കി ഹൈകോടതിയില്‍ കേസ് വാദിച്ചു. ഇതോടെ പക ഇരട്ടിച്ചു. ജയിലില്‍ കൊടിയ പീഡനമാണ് ഏറ്റത്. വെറും തറയില്‍ പായ വിരിച്ച് കിടന്നത് ശാരീരിക വൈഷമ്യങ്ങളുണ്ടാക്കി. 80ാം വയസ്സിലും സ്വന്തം മകനു വേണ്ടി പോരാടിയ അമ്മയുടെ പിന്തുടര്‍ച്ചക്കാരനാണ് ഞാന്‍. ഇനിയുള്ള നാളുകള്‍ പിണറായിയുടെ അനീതിക്കെതിരായ പോരാട്ടമാകും.

ജയില്‍ മോചിതനായ ഷാജഹാന് യൂത്ത്കോണ്‍ഗ്രസ് സ്വീകരണം

തിരുവനന്തപുരം: ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടത്തിന് നേതൃത്വം വഹിക്കുമെന്ന് ജയില്‍ മോചിതനായ കെ.എം. ഷാജഹാന്‍. യൂത്ത്കോൺഗ്രസ് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച ‘ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധ സായാഹ്നം’ പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ തന്നിഷ്ടം പോലെ പകപോക്കല്‍ തുടര്‍ന്നാല്‍ അവസാനം വരെയും പോരാടും.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം ബെന്നി ബഹനാന്‍ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top