Flash News

ദുഃഖ വെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ക്ക് പ്രധാനകാര്‍മ്മികനായി മാര്‍ ജേക്കബ് അങ്ങാടിയത്ത്

April 12, 2017

getPhotoഷിക്കാഗോ: ഏപ്രില്‍ 9 ഞായറാഴ്ച 9.45ന് തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനായില്‍ ഓശാന തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചുകൊണ്ട് വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികത്വം വഹിച്ചു. ദിവ്യബലി, കുരുത്തോല വെഞ്ചെരിപ്പ്, കുരുത്തോല വിതരണം, വചനസന്ദേശം, കുരുത്തോല പ്രദക്ഷിണം, ദൈവാലയ പ്രവേശനം എന്നീതിരുകര്‍മ്മങ്ങള്‍ക്കുശേഷം നടന്ന കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി.

വിശുദ്ധവാര തിരുകര്‍മ്മങ്ങളുടെ വിശദ വിവരങ്ങള്‍:

ഏപ്രില്‍ 13 പെസഹാ വ്യാഴം: വൈകിട്ട് 6:30 ന് ആരാധനയും, 7:00 മണിക്ക് പെസഹാ തിരുനാളിന്റെ കാല്‍ കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും. 6:30 ന് കുമ്പസാരിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

വചനപ്രഘോഷണം വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്.

ഏപ്രില്‍ 14 ദുഃഖ വെള്ളി: രാവിലെ 10.00 മണിക്ക് ദുഃഖവെള്ളിയാഴ്ചയുടെ തിരുകര്‍മ്മങ്ങള്‍ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. സഹകാര്‍മികര്‍ – മോണ്‍. ഫാ. തോമസ് മുളവനാല്‍, വെരി റെവ. ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ബോബന്‍ വട്ടംപുറത്ത്.

വചനപ്രഘോഷണം ഫാ. ബോബന്‍ വട്ടംപുറത്ത്.

ഏപ്രില്‍ 15 ദുഃഖ ശനി: രാവിലെ 10 മണിക്ക് പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പ്, വി. കുര്‍ബാനയോടൊത്ത് മാമ്മോദീസായുടെ വ്രതനവീകരണവും ഉയിര്‍പ്പ് തിരുനാളിന്റെ ഒരുക്കങ്ങളും. വൈകിട്ട് 7 മണിക്ക് ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

ഏപ്രില്‍ 16 ഈസ്റ്റര്‍ ഞായര്‍: 09:45 ന് വിശുദ്ധ കുര്‍ബാന

വിശുദ്ധവാര ദിവസങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വ്വം ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രഹാം മുത്തോലത്തും, അസി. വികാരി ഫാ. ബോബന്‍ വട്ടംപുറത്തും ക്ഷണിക്കുന്നു.

church exterior


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top