Flash News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഓശാനത്തിരുനാള്‍ ആചരിച്ചു

April 12, 2017

DSC_0283ഷിക്കാഗോ: രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിസ്തുരാജന്‍ വിനയാന്വിതനായി കഴുതപ്പുറത്തുകയറി ഘോഷയാത്രയായി ജെറുസലേം ദേവാലയത്തില്‍ പ്രവേശിച്ചതിന്റെ ഓര്‍മ്മയാചരിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്കൊപ്പം മാര്‍തോമാശ്ലീഹാ സിറോ മലബാര്‍ കത്തീഡ്രലിലും ഓശാനത്തിരുനാള്‍ ഭക്ത്യാദരവുകളോടെ ആചരിച്ചു.

പാരിഷ്ഹാളില്‍ രാവിലെ 10 മണിക്ക് ആയിരക്കണക്കിന് വിശ്വസികളെ സാക്ഷിയാക്കി തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തു പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തിലും കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, ഫാ.ജോണിക്കുട്ടി പുലിശ്ശേരി, രൂപതാ പ്രൊക്യൂറേറ്റര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാ. സിബി കൊച്ചീറ്റത്തോട്ട്, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരി, ഡോ. ഷീന്‍ പയസ്, കത്തീഡ്രല്‍ അസ്സോസിയേറ്റ് പാസ്റ്റര്‍ ഡോ. ജെയിംസ് ജോസഫ്, ഫാ. കെന്‍ ഗെര്‍ത് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും കുരുത്തോല വെഞ്ചിരിച്ച് വിതരണം ചെയ്തു.

DSC_0014തുടര്‍ന്ന് കുരുത്തോലകളുമേന്തി പ്രദക്ഷിണമായി കാര്‍മ്മികരും വിശ്വാസികളും പ്രധാനവാതിലിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന്, അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തിലും മറ്റു വൈദികരുടെ സഹകാര്‍മ്മികത്വത്തിലും ആഘോഷമായ വിശുദ്ധകുര്‍ബാന നടത്തപ്പെട്ടു. ഫാ. ജോണിക്കുട്ടി പുലിശ്ശേരി സന്ദേശം നല്‍കി. തത്സമയം കുട്ടികള്‍ക്കായി പള്ളിയുടെ ബേസ്മെന്റില്‍ ഇംഗ്ലീഷ് വി. കുര്‍ബാന നടക്കുകയും ഫാ. കെന്‍ ഗെര്‍ത് അവര്‍ക്കായി സന്ദേശം നല്‍കുകയും ചെയ്തു.

പാരിഷ് ഹാളില്‍ നടന്ന താമുക്കു നേര്‍ച്ചയ്ക്കു ഡോ. ലൂക്ക് വട്ടമറ്റം, ചാക്കോ മാത്യു അച്ചേട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പോളി വത്തിക്കളത്തിന്റെ നേതൃത്വത്തില്‍ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കി. കൈക്കാരന്മാരായ ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ജോര്‍ജ് അമ്പലത്തുങ്കല്‍, ജോ കാണിക്കുന്നേല്‍ എന്നിവരും ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍സ് ജോസ് കടവില്‍, ചെറിയാച്ചന്‍ കിഴക്കുംഭാഗം, ജോണ്‍ തയ്യില്‍പീടിക, ജോമി ജേക്കബ്, തോമസ് ആലുംപറമ്പില്‍, സാന്റി തോമസ്, ആന്റണി ആലുംപറമ്പില്‍, ജോണ്‍ നടയ്ക്കപ്പാടം എന്നിവര്‍ ഓശാനത്തിരുന്നാല്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

DSC_0021


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top