വര്‍ഗീയവിദ്വേഷം പടര്‍ത്തി; ഹിന്ദി ചാനല്‍ എഡിറ്റര്‍ക്കെതിരെ കേസ്​

Suresh-Chavhanke-600x400ലഖ്നൗ: വര്‍ഗീയ വിദ്വേഷം പടര്‍ത്തിയെന്നാരോപിച്ച് ഹിന്ദി ചാനലായ സുദര്‍ശന്‍ ന്യൂസിന്റെ ചീഫ് എഡിറ്റര്‍ സുരേഷ് ചാവ്ഹങ്കക്കെതിരെ കേസെടുത്തു. വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് കേസ്. ഉത്തര്‍പ്രദേശ് പൊലീസാണ് കേസെടുത്തത്. ചാനല്‍ സപ്രേഷണം ചെയ്ത ഒരു പരിപാടിയില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്തുകയായിരുന്നു ഇദ്ദേഹം. ചാവ്ഹങ്കെ അവതരിപ്പിക്കുന്ന ബിന്ദാസ് ബോലിലായിരുന്നു വിവാദപ്രസ്താവനകള്‍.

ഉത്തര്‍പ്രദേശിലെ സാമ്പാല്‍ ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ബ്രിജ്‌മോഹന്‍ഗിരിയുടെ പരാതിയിലാണ് കേസെടുത്തത്. പ്രാശേദിക സമാധാനകമ്മിറ്റിയുടെ യോഗത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ പ്രശ്നം ഉയര്‍ത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.

പരിപാടിയുടെ വിഡിയോ പരിശോധിച്ചപ്പോള്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പരാമര്‍ശങ്ങളുള്ളതായി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ചാനലിലെ മുന്‍ ജീവനക്കാരി ചാവ്ഹങ്കെക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയിരുന്നു. ചാനല്‍ ചീഫ് മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ഇദ്ദേഹം പരിപാടികളില്‍ സ്ഥിരമായി ഹിന്ദുത്വവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപണമുണ്ട്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment