രുചിയേറും ചിക്കന്‍ ചീസ് ബോള്‍

ആവശ്യമുള്ള സാധനങ്ങള്‍

• ഉരുളക്കിഴങ്ങ് – അരക്കിലോ
• കൊഴിയിറച്ചി – അരക്കിലോ
• മുട്ടയുടെ വെള്ള – നാലെണ്ണം
• വെളുത്തുള്ളി – എട്ടല്ലി
• ജീരകം – ഒരു ടീസ്പൂണ്‍
• വെണ്ണ – ഒരു ടീസ്പൂണ്‍
• ബ്രഡ് പൊടിച്ചത് – പാകത്തിന്
• കുരമുളക് പൊടി – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് മാറ്റി വെക്കുക. അതിനു ശേഷം ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കണം. പിന്നീട് വേവിച്ച് വച്ചിരിയ്ക്കുന്ന കോഴിയിറച്ചിയിലേക്ക് ഈ വേവിച്ച് വെച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് പൊടിച്ച് ചേര്‍ക്കുക. ഇതിന് ശേഷം ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കണം.

ഉരുളക്കിങ്ങ് ചേര്‍ത്ത് കുഴച്ച് വെച്ചിരിയ്ക്കുന്ന കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അല്‍പം ഇളക്കിയ ശേഷം വാങ്ങി വെയ്ക്കാം. പിന്നീട് ഇത് ചൂടാറിയ ശേഷം ഇത് കൈയ്യിലെടുത്ത് ബോള്‍ രൂപത്തിലാക്ക കൈയ്യില്‍ വെച്ച് പരത്തുക. അതിനകത്തേക്ക് അല്‍പം വെണ്ണ വെച്ച് വീണ്ടും ഉരുട്ടിയെടുക്കണം.
ഉരുട്ടിയെടുത്ത ഉരുള മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കണം. അല്‍പം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് എണ്ണയില്‍ നിന്ന് കോരിയെടുക്കണം. നല്ല സ്വാദിഷ്ഠമായ ചീസ് ബോള്‍ റെഡി.

Print Friendly, PDF & Email

Related posts

Leave a Comment