കൂട്ടക്കൊല പിതാവിന്‍െറ സ്വഭാവദൂഷ്യത്തില്‍ മനംനൊന്ത്, ആദ്യം കൈവിറച്ചു, ഇന്‍റര്‍നെറ്റില്‍നിന്ന് പരിശീലനം നേടി: കാഡല്‍

Cops_blow_lidതിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ കാഡല്‍ ജീന്‍സണ്‍ രാജ മൊഴി മാറ്റി. പിതാവിന്റെ സ്വഭാവദൂഷ്യം കാരണമാണ് കൃത്യം നടത്തിയതെന്ന് പ്രതി പറഞ്ഞു. മദ്യലഹരിയില്‍ പിതാവ് സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറഞ്ഞിരുന്നു. ഇത് തടയണമെന്ന് ആവശ്യപ്പെട്ടിട്ടും അമ്മ വകവെച്ചില്ല. ഇതില്‍ തനിക്ക് കടുത്ത വിയോജിപ്പാണുണ്ടായിരുന്നത്. ഇക്കാരണങ്ങള്‍കൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ ബന്ധുവും ഒറ്റക്കാവുമെന്നു കരുതി അവരെയും കൊലപ്പെടുത്തി. ഏപ്രില്‍ രണ്ടിന് കൊലപാതകം നടത്താന്‍ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാല്‍ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടാണ് ആസൂത്രണം ചെയ്തത്. ഇതിന് ഡമ്മിയുണ്ടാക്കി പരിശീലിച്ചിരുന്നെന്നും കാഡല്‍ പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കാഡല്‍ ആദ്യമായി പൊട്ടിക്കരഞ്ഞതായും അന്വേഷണസംഘം പറഞ്ഞു.

ഇയാളുടെ മൊഴിമാറ്റം പൂര്‍ണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ഇനിയും വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണസംഘം കണക്കു കൂട്ടുന്നത്. ഇതിന് മനഃശാസ്ത്രജ്ഞെന്റെ സേവനവും പ്രയോജനപ്പെടുത്തും. അതേസമയം, പ്രതി അടിക്കടി മൊഴിമാറ്റുന്നത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്.

ആഭിചാരകര്‍മങ്ങളില്‍ ആകൃഷ്ടനായ കാഡല്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന കര്‍മത്തിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. ഇത്തരം മൊഴിയാണ് കാഡല്‍ ആദ്യം നല്‍കിയത്. എന്നാല്‍, വിശദമായ ചോദ്യം ചെയ്യലില്‍ ഇത് കളവാണെന്ന് പൊലീസ് കണ്ടെത്തി. ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും അതിന് കൃത്യമായ കാരണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.

Nanthancode-Murder-Caseവീട്ടില്‍ നിന്നുള്ള കടുത്ത അവഗണനയും ഒറ്റപ്പെടുത്തലുമാണ് തന്നെ കൊലപാതകിയാക്കിയതെന്ന് കാഡല്‍ പൊലീസിനോട് പറഞ്ഞിരുന്നു. വീട്ടില്‍ എല്ലാവരും വിദ്യാഭ്യാസപരമായും തൊഴില്‍പരമായും മുന്നിട്ടുനില്‍ക്കുന്നു. എന്നാല്‍, താന്‍ പഠനത്തില്‍ പിന്നാക്കം നിന്നത് കാരണം വീട്ടുകാര്‍ പരിഹസിച്ചിരുന്നതായും അതേതുടര്‍ന്നുണ്ടായ വിദ്വേഷമാണ് കൊലക്ക് കാരണമെന്നും ഇയാള്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്റോണ്മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ.ഇ. ബൈജു ബുധനാഴ്ച കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. എന്നാല്‍, പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ വീണ്ടും മൊഴി മാറ്റുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ കാഡലിനെ നന്തന്‍കോട്ടെ വസതിയില്‍ കൊണ്ടുവന്ന് വിശദമായ തെളിവെടുപ്പ് നടത്തി. കൊല നടത്തിയ സ്ഥലവും മൃതദേഹങ്ങള്‍ കത്തിച്ച കുളിമുറിയും വിശദമായി പരിശോധിച്ച സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിന് കൺട്രോള്‍ റൂമിലേക്ക് കൊണ്ടുപോയി.

അതേസമയം, അടിക്കടി മൊഴിമാറ്റുന്ന കാഡലിനെ നുണപരിശോധനക്ക് വിധേയമാക്കുന്നതിനെക്കുറിച്ചും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. കാഡലിന്റെ പിതാവ് പ്രഫ. രാജതങ്കം, മാതാവ് റിട്ട. ആര്‍.എം.ഒ ഡോ. ജീന്‍ പദ്മ, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചയാണ് നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment