Flash News

ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് വീണ് ചികിത്സയിലിരുന്ന ലാബ് ടെക്നീഷ‍്യന്‍ മരിച്ചു

April 13, 2017

23012017074103തിരുവനന്തപുരം: സ്വകാര‍്യ ആശുപത്രിയുടെ നാലാം നിലയില്‍നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന ലാബ് ടെക്നീഷ‍്യന്‍ മരിച്ചു. പ്രാവച്ചമ്പലം കുടുംബന്നൂര്‍ കട്ടച്ചിറവിള ഗംഗാനിലയത്തില്‍ ശശി-അംബികദേവി ദമ്പതികളുടെ മകള്‍ അഞ്ജുവാണ് (24) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് പാങ്ങോട് എസ്.കെ ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്കുകളോടെ അഞ്ജുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഞ്ജുവിന് നോര്‍ക്ക വഴി സൗദി അറേബ‍്യയില്‍ ലാബ് ടെക്നീഷ‍്യനായി ജോലി തരപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജ് എ.സി.ആര്‍ ലാബില്‍ ഇപ്പോള്‍ ജോലി ചെയ്തുവരുകയായിരുന്ന അഞ്ജു 2014-16 വര്‍ഷം പാങ്ങോട് ഇടപ്പഴഞ്ഞിയിലെ എസ്.കെ ആശുപത്രിയില്‍ ലാബ് ടെക്നീഷ‍്യനായിരുന്നു. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വിദേശജോലിക്ക് അനിവാര‍്യമായതിനാല്‍ ഇതിന് പലവട്ടം ആശുപത്രി അധികൃതരെ അഞ്ജു സമീപിച്ചിരുന്നതായും എന്നാല്‍ അവധി പറഞ്ഞ് അധികൃതര്‍ കൈെയാഴിഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

സ്പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാന്‍ രാവിലെ 10ന് തിരുവനന്തപുരത്തെത്തി പഠനം കഴിഞ്ഞ് ഉച്ചക്ക് രണ്ടോടെ അഞ്ജു എസ്.കെ ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെ നാലാം നിലയില്‍ ആശുപത്രി അധികൃതരുമായി സംസാരിച്ചുനിന്നശേഷം അഞ്ജു എങ്ങനെ താഴെ വീണു എന്നത് ഇപ്പോഴും ദുരൂഹമാണ്. താഴെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വീണുകിടന്ന അഞ്ജുവിനെ ആദ‍്യം എസ്.കെ ആശുപത്രി അധികൃതര്‍ ചികിത്സിച്ചെന്നും പരിക്ക് ഗുരുതരമായതിനാല്‍ വൈകീട്ട് നാലോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

ഉച്ചക്ക് രണ്ടിന് വീണിട്ടും വൈകീട്ട് നാലിനാണ് പൂജപ്പുര പൊലീസില്‍ ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചത്. വീഴ്ചയില്‍ അഞ്ജുവിന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ക്ക് ഒടിവ് സംഭവിച്ചിരുന്നു. നട്ടെല്ലിനും കഴുത്തിനും സുഷുമ്നാനാഡിക്കും ഗുരുതര ക്ഷതമേറ്റ് ആശുപത്രി സര്‍ജിക്കല്‍ ഐ.സി.യുവില്‍ അനങ്ങാനോ മിണ്ടാനോ കഴിയാത്ത അവസ്ഥയില്‍ അഞ്ജുവില്‍നിന്ന് പൂജപ്പുര പൊലീസിന് മൊഴിയെടുക്കാന്‍ പോലുമായില്ല.

ജീവിതം വഴിമുട്ടിയപ്പോഴുണ്ടായ പ്രതിസന്ധിയില്‍ മനംനൊന്ത് അഞ്ജു ചാടിയതാകാം എന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മോര്‍ച്ചറിയിലേക്ക് മാറ്റി. ഏക സഹോദരന്‍ ശിവകുമാര്‍ മെഡിക്കല്‍ റപ്രസന്റേറ്റീവാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top