കേരളത്തിലെ ഏക നക്സലൈറ്റ് തടവുകാരന്‍ ജസ്റ്റിന്‍ ജോയി ആറര വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പരോളിന് പുറത്തിറങ്ങി

jestin joy parolആലപ്പുഴ: കേരളത്തിലെ ഏക നക്സലൈറ്റ് തടവുകാരൻ ജസ്റ്റിൻ ജോയി ആറര വർഷത്തെ ജയിൽവാസത്തിനുശേഷം 30 ദിവസത്തെ പരോളിന് പുറത്തിറങ്ങി. 36 വര്‍ഷം മുമ്പ് ആലപ്പുഴ കാഞ്ഞിരംചിറയില്‍ കയര്‍ ഫാക്ടറി ഉടമ സോമരാജനുനേരെ നടന്ന നക്‌സല്‍ ആക്രമണക്കേസില്‍ പ്രതിയായാണ് സി.എ. ജോസഫെന്ന ജസ്റ്റിൻ ജോയി ജയിലിൽ അടക്കപ്പെട്ടത്. കേസിൽ ഇദ്ദേഹം മാത്രമാണ് ജയിൽ മോചിതനാകാനുള്ളത്.

തിരുവനന്തപുരത്തുനിന്ന് ജനശതാബ്ദി എക്സ്പ്രസിൽ ആലപ്പുഴക്ക് തിരിക്കുമ്പോള്‍ ജസ്റ്റിനൊപ്പം ഒമ്പതുമാസം പ്രായമുള്ള പേരമകൻ മാനവുമുണ്ടായിരുന്നു. മാധ്യമപ്രവർത്തകയായ മകൾ മഞ്ജുവിന്റെ മകനാണ് മാനവ്. മഞ്ജുവിന്റെ വിവാഹത്തിൽ പങ്കെടുക്കാന്‍ ജസ്റ്റിന് പരോൾ ലഭിച്ചിരുന്നില്ല.

1980 മാര്‍ച്ച് 29ന് നടന്ന സോമരാജൻ വധക്കേസിന്റെ വിചാരണ 1985ൽ ആരംഭിച്ചു. തൊടുപുഴ സെഷന്‍സ് കോടതിയും ഹൈകോടതിയും 22 പേര്‍ക്ക് ജീവപര്യന്തം വിധിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയ കുതിരപ്പന്തി സുധാകരന്‍ കുറ്റമുക്തനായി. ഒമ്പതാം പ്രതി സെബാസ്റ്റ്യനെന്ന കുഞ്ഞപ്പനും പത്താം പ്രതി ബാഹുലേയനും തടവറയില്‍ മരിച്ചു. പി.എം. ആൻറണി കലാകാരനെന്ന പരിഗണനയില്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. ഏഴാം പ്രതി മോഹനന്‍ പരോള്‍ കാലയളവില്‍ മരിച്ചു. ബാക്കി 18 പേരുടെ ശിക്ഷ തുടര്‍ന്നു. ശിക്ഷിക്കപ്പെട്ടവരില്‍ 15 പേര്‍ നിരപരാധികളാണെന്ന് 16ാം പ്രതിയായി ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ പീറ്റര്‍ 32 വര്‍ഷത്തിനുശേഷം വെളിപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment