Flash News

സാധു കൊച്ചുകുഞ്ഞ് സംഗീത സായാഹ്നം ഡാളസ്സില്‍ ഏപ്രില്‍ 30 ന്

April 29, 2017

sadhu1മസ്‌കിറ്റ് (ഡാളസ്): ജീവിതസ്പര്‍ശിയായ, ചൈതന്യവത്തായ, നിരവധി ഗാനങ്ങള്‍ രചിച്ച് നിത്യതയില്‍ പ്രവേശിച്ച സുപ്രസിദ്ധ നവീകരണ ലീഡറും സന്നദ്ധ സുവിശേഷകനുമായിരുന്ന “സാധു കൊച്ചുകുഞ്ഞ് ഉപദേശി” സംഗീത സായാഹ്നം ഏപ്രില്‍ 30 ന് ഡാളസ്സില്‍ അരങ്ങേറുന്നു.

ഡാളസ് സെലിബ്രന്റ്‌സ് ഒരുക്കുന്ന സംഗീത സായാഹ്നത്തില്‍ ഡാളസ് ഫോര്‍ട്ട്‌വര്‍ത്തിലെ നിരവധി അനുഗ്രഹീത ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും.

എത്രയോ മനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ തിരികൊളുത്തി, എത്രയോ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി, സമൂഹത്തില്‍ പഴകിയുറച്ച തിന്മകള്‍ക്കെതിരെ പോരാടി സമൂഹത്തിന്റെ വേദനകളില്‍ പങ്കു ചേരുന്നതിനും, അഗതികളുടെ കണ്ണീരൊപ്പുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച സാധു കെച്ചുകുഞ്ഞ് ഉപദേശിയുടെ ജീവിതാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ഗാനങ്ങള്‍ ഒരിക്കല്‍കൂടി കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

സ്ഥലം: ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്, 940 ബാര്‍ണീസ് ബ്രിഡ്ജ് റോഡ്, മസ്‌കിറ്റ്, ഡാളസ്.

സമയം: ഏപ്രില്‍ 30 വൈകിട്ട് 6.30 ന്

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ജോണ്‍ 214 500 8566, ജൊ തോമസ് 405 505 6487, റോയ് തോമസ് 214 597 6181.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top