- Malayalam Daily News - https://www.malayalamdailynews.com -

സ്നേഹിക്കുന്നത് സെക്സിനു മാത്രമല്ല; സെക്‌സ് എന്നത് ശാരീരിക സുഖം മാത്രവുമല്ല: ദീപിക പദുക്കോണ്‍

deepika-1 (1)രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണുമായുണ്ടായിരുന്ന പ്രണയം അതി തീവ്രമായിരുന്നു. എന്നാല്‍ ആയുസ് തീര്‍ന്ന് തകര്‍ന്നു പോയ പ്രണയങ്ങളുടെ ലിസ്റ്റില്‍ അതും എത്തി. രണ്‍ബീറിനോടുള്ള പ്രണയത്തിന്റെ മുദ്രയായി കഴുത്തില്‍ ടാറ്റു വരെ ദീപിക ഉപയോഗിച്ചിരുന്നു.

ഇരുവരുടെയും ബന്ധം തകര്‍ന്നത് കാട്ടുതീ പടരുന്നത് പോലെ വാര്‍ത്തയായി മാറിയിരുന്നു. അതിന് പിന്നിലെ കാരണം പലപ്പോഴായി എല്ലാവരും ചോദിച്ചിരുന്നെങ്കിലും ആര്‍ക്കും അതിനുള്ള ഉത്തരം കിട്ടിയിരുന്നില്ല. എന്നാല്‍ അതിനുള്ള മറുപടി ഇപ്പോള്‍ ദീപിക പറഞ്ഞിരിക്കുകയാണ്.

ഞാന്‍ രണ്ടു തവണ ചതിക്കപ്പെടുകയായിരുന്നു. ആദ്യം എന്റെ ഭാഗത്തും തെറ്റുണ്ടെന്ന് കരുതി ക്ഷമിക്കുകയായിയരുന്നു. എന്നാല്‍ അത് സ്ഥിരം പരിപാടിയായി മാറുകയായിരുന്നു. അതോടെ അദ്ദേഹം നുണ പറയാനും തുടങ്ങിയിരുന്നു.

സെക്സ് എന്നു പറയുമ്പോള്‍ തനിക്ക് അത് വെറും ശാരീരിക സുഖം മാത്രമല്ല. അവിടെ പലതരം വികാരങ്ങള്‍ ഉണ്ട്. അത് മനസിലാക്കാന്‍ ചിലര്‍ക്ക് കഴിയുന്നില്ല.

11-1447187266-deepika-padukone-ranbir-kapoor-celebrating-diwali-promoting-tamasha-in-delhi-pics-5തന്റെ ബന്ധങ്ങളിലുടെ താന്‍ വഴി പിഴച്ചു പോയിട്ടുമില്ല ആരെയും ചതിക്കാന്‍ ശ്രമിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തില്‍ അദ്ദേഹം എന്നെ മണ്ടിയാക്കുകയായിരുന്നു. അങ്ങനെയുള്ളപ്പോള്‍ ഞാനെന്തിന് ആ ബന്ധം തുടരണം? അതിലും ഭേദം ഒറ്റക്ക് കഴിയുന്നതാണ്.
തന്നോട് അപേക്ഷിച്ചതിനാല്‍ രണ്‍ബീറിന് താന്‍ രണ്ടു തവണ അവസരം നല്‍കിയിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് പിന്നീട് മനസിലാവുകയായിരുന്നു. ദീപിക പറഞ്ഞു.

എനിക്ക് ഒരുപാട് നല്ല ബന്ധങ്ങളുണ്ട്. അത്തരം ബന്ധങ്ങളില്‍ നിന്നും ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.നമ്മള്‍ കൊടുക്കുന്നതെല്ലാം തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് ആദര്‍ശപരമായ കാര്യമല്ലെന്ന് അറിയാം.

ബഹുമാനം നല്‍കാത്ത ബന്ധങ്ങള്‍ ചിലരുടെ ജീവിതത്തില്‍ വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. തനിക്കിപ്പോള്‍ അതില്‍ സങ്കടമൊന്നുമില്ല. അതുമായി താന്‍ അഡ്ജസ്റ്റായിരിക്കുകയാണ്. എന്നിട്ടും അദ്ദേഹം അതെന്നും മനസിലാക്കത്തെന്താണെന്നും താന്‍ അദ്ദേഹത്തിന് ഒരുപാട് ബഹുമാനം നല്‍കിയിരുന്നതായും സത്യങ്ങള്‍ ഒരിക്കലും മനസിലാക്കപെടാതെ പോവുന്നത് എന്തുകൊണ്ടാണെന്നും ദീപിക ചോദിക്കുന്നു.

എല്ലാം സമ്മതിച്ച് രണ്‍ബീര്‍ ദീപിക ആരോപിക്കുന്ന കാര്യങ്ങളെല്ലം രണ്‍ബീര്‍ സമ്മതിച്ചിരിക്കുകയാണ്. തന്റെ പക്വത ഇല്ലായ്മയും അനുഭവ പരിചയക്കുറവും മൂലം ഉണ്ടായ കാര്യങ്ങളാണിതെന്നാണ് രണ്‍ബീര്‍ പറയുന്നത്. തെറ്റുകള്‍ മനസിലാവുന്നുണ്ട് താന്‍ ചെയ്ത തെറ്റുകള്‍ എന്തെക്കെയാണെന്ന് തനിക്ക് മനസിലാവുന്നുണ്ട്. നമ്മള്‍ വലുതാവുന്നത് അത്തരം ബന്ധങ്ങളിലെ മൂല്യം ഉള്‍കൊണ്ടിട്ടാണ്. ഒരാളുമായി ബന്ധമുള്ളപ്പോള്‍ എടുക്കാന്‍ പാടില്ലാത്ത കാര്യമെന്താണെന്ന് തനിക്ക് മനസിലായെന്നും താരം പറയുന്നു.

ranbir-kapoor-and-deepika-padukone

 


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]