Flash News

കോളക്കമ്പനിക്കെതിരെ പ്ലാച്ചിമട നിവാസികള്‍ സമരം തുടങ്ങി

April 23, 2017

plachimada samaramപാലക്കാട്: കൊക്കകോള വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ പ്ലാച്ചിമട നിവാസികള്‍ പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. സമരത്തെ തുടര്‍ന്ന് കോളക്കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും തദ്ദേശവാസികളുടെ ദുരിതത്തിന് അറുതിയായിട്ടില്ല.
പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപവത്കരിക്കാനുള്ള നടപടി സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകള്‍ക്ക് അടിയന്തരമായി ഇടക്കാല സാമ്പത്തികസഹായം അനുവദിക്കുക, പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമെടുത്ത കേസില്‍ കോളക്കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് ആസ്തി കണ്ടുകെട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം.

മഗ്സസെ അവാര്‍ഡ് ജേതാവ് ഡോ. രാജേന്ദ്ര സിംഗ് സമരം ഉദ്ഘാടനം ചെയ്തു. പ്ലാച്ചിമടയിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ചുമതല കോര്‍പറേറ്റുകള്‍ക്കും അത് വാങ്ങി നല്‍കേണ്ട ബാധ്യത ജനകീയ സര്‍ക്കാറുകള്‍ക്കുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം പലപ്പോഴും കോര്‍പറേറ്റുകളുടെ അധികാരമായി മാറുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊക്കകോള വിരുദ്ധ സമരസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയം വരെ സമരം തുടരണം. വിജയിക്കുമ്പോള്‍ ഈ സമരം ആഗോളമാതൃകയായി മാറും. സമരം നമുക്കിടയിലേക്ക് കൂടി വെളിച്ചം പകരുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top