Flash News

കോണ്‍ഗ്രസ്​ പിന്തുണയോടെ രാജ്യസഭാംഗമാകാനുള്ള യച്ചൂരിയുടെ നീക്കം കാരാട്ട്​ പക്ഷം അട്ടിമറിച്ചു

April 23, 2017

yech (1)ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പിന്തുണയോടെ മൂന്നാം വട്ടവും രാജ്യസഭാംഗമാകാനുള്ള സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നീക്കം സി.പി.എമ്മിലെ പ്രകാശ് കാരാട്ട് പക്ഷം പരാജയപ്പെടുത്തി. യച്ചൂരി മല്‍സരിക്കുകയാണെങ്കില്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ യച്ചൂരിയെ നേരിട്ട് അറിയിച്ചിരുന്നു. എന്നാല്‍, കോൺഗ്രസ് പിന്തുണയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മല്‍സരിക്കുന്നത് കേരളത്തിലടക്കം സി.പി.എമ്മിന് ചീത്തപ്പേരുണ്ടാക്കുമെന്ന് കാരാട്ടിന്റെ നേതൃത്വത്തിലെ ഒരു വിഭാഗം നിലപാടെടുത്തതിനെതുടർന്ന് യച്ചൂരിയുടെ നീക്കം പാളി. പാർട്ടിക്കുള്ളിലെ എതിർപ്പിന്റെ പശ്ചാത്തലത്തില്‍ യച്ചൂരി മല്‍സരത്തില്‍ നിന്ന് പിന്മാറിയേക്കും. ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ യച്ചൂരിയുടെ കാലാവധി ആഗസ്റ്റില്‍ അവസാനിക്കും.

ബംഗാളില്‍നിന്ന് സി.പി.എമ്മിന് രാജ്യസഭയിലേക്ക് സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള അംഗബലമില്ല. 26 എം.എല്‍.എമാരാണ് സി.പി.എമ്മിലുള്ളത്. കോണ്‍ഗ്രസിന് 44 എം.എല്‍.എമാരുണ്ട്. ബംഗാളില്‍ നിന്ന് ആറു രാജ്യസഭാ സീറ്റുകളാണ് ആഗസ്റ്റില്‍ ഒഴിവുവരുന്നത്. 211 എം.എല്‍.എമാരുള്ള തൃണമൂലിന് അഞ്ചു പേരെ വിജയിപ്പിക്കാനാകും. കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചുനിന്നാല്‍ ഒരാളെ ജയിപ്പിക്കാനാകും.

കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ച് വീണ്ടും രാജ്യസഭാംഗമാകാന്‍ യച്ചൂരിക്ക് തടസ്സങ്ങളേറെയാണ്. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ എതിര്‍ക്കുന്ന കാരാട്ട് പക്ഷത്തിനാണ് പോളിറ്റ് ബ്യുറൊയില്‍ മേൽക്കൈ.

കോണ്‍ഗ്രസ് പിന്തുണയോടെ മൂന്നാമതും രാജ്യസഭയിലെത്തുന്നതിനും യച്ചൂരിക്ക് ബംഗാള്‍ ഘടകത്തിന്റെ പിന്തുണയുണ്ട്. എന്നാല്‍, ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് പിന്തുണയില്‍ മല്‍സരിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് യച്ചൂരി വിരുദ്ധ പക്ഷം വാദിക്കുന്നു. യച്ചൂരി കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നത് വിശദീകരിക്കാന്‍ പ്രയാസകരമാണെന്നാണ് കേരള ഘടകത്തിന്റെ നിലപാട്.
രാജ്യസഭയിൽ ഒരാൾക്ക് രണ്ടു ഉൗഴം എന്നതാണ് സി.പി.എമ്മിന്റെ നയം. ഇത് യച്ചൂരിക്കുവേണ്ടി മാറ്റാനാകില്ലെന്നാണ് കാരാട്ട് വിഭാഗം പറയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top