ശ്രീറാം വെങ്കട്ടരാമന്‍ ചെറ്റ, സുരേഷ്കുമാര്‍ മദ്യപാനിയും മയക്കുമരുന്നിന് അടിമയും, ടോം സക്കറിയ കൈയേറ്റക്കാരനല്ല….മന്ത്രി മണിയുടെ വെളിപ്പെടുത്തലുകള്‍

m-m-maniമൂന്നാര്‍: മൂന്നാര്‍ ഒഴിപ്പിക്കല്‍ ആര്‍.എസ്.എസ് അജണ്ടയാണെന്ന് മന്ത്രി എം.എം. മണി. ആ അജണ്ട നടപ്പാക്കാനാണ് ദേവികളും സബ് കലക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ ശ്രമിക്കുന്നത്. അത്തരം ചെറ്റകളെ തിരിച്ചറിയണം. ജില്ല കലക്ടര്‍ കഴിവുകെട്ടവനും നട്ടെല്ലില്ലാത്തവനുമായതുകൊണ്ടാണ് സബ് കലക്ടര്‍ അഴിഞ്ഞാടുന്നത്. അദ്ദേഹത്തിന് മൂക്കുകയറിടാന്‍ പാര്‍ട്ടിക്കുകഴിയും.

മൂന്നാറിലെ സ്ഥിതിഗതി അറിയാതെയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലും തലസ്ഥാനത്തുനിന്ന് ചിലക്കുന്നത്. അവരെ ഊളമ്പാറക്ക് വിടുകയാണ് വേണ്ടത്. മുന്‍ ദൗത്യസംഘത്തലവന്‍ സുരേഷ്കുമാര്‍ തികഞ്ഞ മദ്യപാനിയും മയക്കുമരുന്നിന് അടിമയുമാണ്. അദ്ദേഹം പറയുന്നതുപോലെയാണ് സി.പി.ഐ യുടെ ചില നേതാക്കളും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത്. ഐ.എ.എസ്, ഐ.പി.എസുകാരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. അതുകൊണ്ടാണ് കലക്ടറും സബ് കലക്ടറും ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്നത്. പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിക്കുന്നതുകണ്ട് മതമേലാളന്മാര്‍ ആനന്ദിക്കേണ്ട. നിങ്ങളുടെ അടുത്തേക്കും അധികം താമസിയാതെ ഇത്തരക്കാര്‍ എത്തും. ചിന്നക്കനാലിലെ പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ചെന്ന് സബ് കലക്ടര്‍ പറയുന്ന ജിമ്മി സക്കറിയ, ടോം സക്കറിയ എന്നിവര്‍ കൈയേറ്റക്കാരല്ല. ഭൂമിയുടെ അവകാശം സംബന്ധിച്ച് അവരുടെ കൈയില്‍ രേഖകളുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് കുടിയേറിതാമസിക്കുന്നവരെ തെരഞ്ഞുപിടിച്ച് ചില രാഷ്ട്രീയ- ഉദ്യോഗസ്ഥസംഘം കൈയേറ്റക്കാരായി ചിത്രീകരിക്കുകയാണ്. ഇത്തരം നടപടികളെ ശക്തമായി എതിര്‍ക്കുമെന്നും മണി പറഞ്ഞു.

പള്ളിവാസല്‍ പൈപ്പ്ലൈന്‍ ഭാഗത്ത് മലയാളത്തിലെ രണ്ട് ചാനലുകള്‍ക്ക് റിസോര്‍ട്ടുണ്ട്. ചാനലുകളുടെ ആളായി മാറിയിരിക്കുകയാണ് ശ്രീറാം വെങ്കിട്ടരാമന്‍. 50 ഏക്കര്‍ മാത്രമമാണ് മൂന്നാറിലെ കൈയേറ്റം. റിസോര്‍ട്ട് ഉടമകള്‍ പുറത്തുനിന്നുള്ളവരാണ്. കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും തരംതിരിക്കുകയാണ് വേണ്ടത്.

Print Friendly, PDF & Email

Leave a Comment