ജിഷ്ണുവിന്‍െറ കുടുംബത്തിന് പിന്തുണയുമായി കോടിയേരി

kodiyeri at jishnu homeകോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബം നീതിക്ക് നടത്തുന്ന സമരത്തിന് സി.പി.എമ്മിന്‍െറ പിന്തുണ. വളയം പൂവ്വംവയലിൽ ജിഷ്ണുവിന്റെ വീടിനു സമീപം സി.പി.എം സംഘടിപ്പിച്ച കടുംബസംഗമത്തിലാണ് നീതിക്കായി കുടുംബം നടത്തുന്ന സമരത്തിന് പാർട്ടിയും സർക്കാറും കൂടെയുണ്ടാവുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച വളയത്ത് സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിലാണ് സമരത്തിൽ പങ്കെടുത്തവരുടെ സാന്നിധ്യത്തിൽ കുടുംബത്തിന്റെ സമരത്തെ എളമരം രൂക്ഷഭാഷയിൽ വിമർശിച്ചത്. സംഭവം പാർട്ടി അണികളിലും നവ മാധ്യമങ്ങളിലും ചർച്ചയായിരുന്നു.

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ സമരം എസ്.യു.സി.ഐ അടക്കമുള്ളവർ സർക്കാറിനെതിരെ തിരിക്കുകയായിരുന്നെന്ന് കോടിയേരി പറഞ്ഞു. ബി.ജെ.പിയും യു.ഡി.എഫും ഇരട്ട സമീപനമാണ് സ്വീകരിച്ചത്. കൃഷ്ണദാസടക്കമുള്ളവരെ ഒളിവിൽ താമസിപ്പിച്ചത് കോൺഗ്രസുകാരാണ്. കേസിൽ കോടതിയുടെ ഇടപെടലുകളാണ് അന്വേഷണത്തെ ബാധിച്ചത്. കോടതിയുടെ നടപടികൾ ചർച്ച ചെയ്യാൻ മാധ്യമങ്ങൾ തയാറായില്ലെന്നും കേസുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടാൽ കടുംബത്തിെൻറ കൂടെ പാർട്ടിയും സർക്കാറും ഉണ്ടാവുമെന്നും കോടിയേരി പറഞ്ഞു.

ജിഷ്ണുവിന്റെ വീട്ടിലെത്തിയ കോടിയേരി അര മണിക്കൂറോളം അമ്മ മഹിജയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് പരിപാടിക്കെത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment