ന്യൂഡല്‍ഹി: പശുക്കള്‍ക്ക് ആധാറിന് സമാനമായ തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു. പാല് ചുരത്തുന്ന പ്രായം കുറഞ്ഞ പശുക്കള്‍ക്ക് പ്രത്യേക പരിരക്ഷ വേണമെന്നും ദുരിതത്തിലായ കര്‍ഷകര്‍ക്കായി പദ്ധതി ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
പശുസംരക്ഷണവും ഇന്ത്യ ബംഗ്ളാദേശ് അതിര്‍ത്തിയിലെ കാലിക്കടത്തും കേന്ദ്രം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. പശുക്കളുടെ ചെവിയില്‍ 12 അക്ക സവിശേഷതിരിച്ചറിയല് നമ്പര്‍ സഹിതമുള്ള ടാഗ് സ്ഥാപിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കന്നുകാലികളുടെ ചെവിയില്‍ ടാഗ് ഘടിപ്പിക്കും. കീഴ്ക്കാതിന്െറ മധ്യത്തിലാണ് മഞ്ഞ നിറത്തിലുള്ള ടാഗ് ഘടിപ്പിക്കുക. ടാഗ് ഉറപ്പിച്ചുകഴിഞ്ഞാല്‍ ടാബ്ലറ്റില് വിവരങ്ങള്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യും. ഇതിനായി 50,000 ടാബ്ലൈറ്റും നല്‍കിയിട്ടുണ്ട്. ടാഗ് ഘടിപ്പിക്കുന്നതോടെ കന്നുകാലികളുടെ ഉടമക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പറും പ്രതിരോധ കുത്തിവെപ്പ് വിവരങ്ങളും രേഖപ്പെടുത്തിയ കാര്‍ഡ് നല്‍കും.