Flash News

പതിനാറാം വയസ്സില്‍ തുടങ്ങിയ ക്രിക്കറ്റ് കളി 24 വര്‍ഷത്തിനുള്ളില്‍ നേടിയ റെക്കോര്‍ഡുകള്‍; ആര്‍ക്കും തകര്‍ക്കാനാവാതെ മൈതാനത്ത് നിറഞ്ഞു നില്‍ക്കുന്ന സച്ചിന്‍

April 24, 2017

Sachin-Tendulkar-manthe-match-hd-856x412പതിനാറാം വയസില്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങി. നീണ്ട 24 വര്‍ഷം ക്രിക്കറ്റ് മൈതാനത്ത് നിറഞ്ഞു നിന്നു. ഇതിനിടയില്‍ സച്ചിന്‍ സ്വന്തം പേരില്‍ കുറിച്ച റെക്കോര്‍ഡുകള്‍ അനവധിയാണ്. പല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ പറ്റുമോയെന്ന് പോലും സംശയത്തിലാണ്. ക്രിക്കറ്റ് ജീവിതത്തില്‍ സച്ചിന്‍ സ്വന്തം പേരില്‍ കുറിച്ച റെക്കോര്‍ഡുകള്‍ അനവധിയാണ്.

ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 463 മത്സരങ്ങളാണ് സച്ചിന്‍ കളിച്ചത്. ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍(62), ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡുകള്‍(15) എല്ലാം സച്ചിന്റെ പേരിലാണ്. ഏകദിനത്തില്‍ 463 മത്സരങ്ങങ്ങളില്‍ നിന്നായി 18426 റണ്‍സാണ് സച്ചിന്‍ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്.

ണ്ട് രാജ്യങ്ങള്‍ക്കെതിരെ എട്ടില്‍ കൂടുതല്‍ സെഞ്ചുറി തികച്ച താരവും സച്ചിനാണ്. ഓസ്‌ട്രേലിയക്കെതിരെ ഒമ്പതും ശ്രീലങ്കയ്ക്കെതിരെ എട്ടും സെഞ്ചുറികളാണ് സച്ചിന്‍ നേടിയത്. 195 പ്രാവശ്യമാണ് സച്ചിന്‍ 50 റണ്‍സിന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തത്. 49 സെഞ്ചുറികളും 96 അര്‍ദ്ധസെഞ്ചുറികളുമുള്‍പ്പടെയാണിത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡും ക്രിക്കറ്റ് ദൈവത്തിന്റെ പേരിലാണ്. 1998 വര്‍ഷത്തില്‍ 34 മത്സരത്തില്‍ 1894 റണ്‍സാണ് സച്ചിന്‍ നേടിയത്. ഈ പ്രകടനത്തില്‍ ഒമ്പത് സെഞ്ചുറികളും പെടും. ഏഴില്‍ കൂടുതല്‍ തവണയാണ് സച്ചിന്‍ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്.

Sachin-Tendulkar-walks-out-to-big-cheersസെഞ്ചുറികളുടെ മാത്രമല്ല, ഏറ്റവും കൂടുതല്‍ തവണ 90 ന് മുകളില്‍ (18) റണ്‍സ് നേടിയെന്ന റെക്കോര്‍ഡും സച്ചിന്റേതാണ്. 2016 ഫോറുകളാണ് സച്ചിന്‍ ക്രിക്കറ്റില്‍ കുറിച്ചിരിക്കുന്നത്. ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ചുറി തികച്ചതും മാസ്റ്റര്‍ ബാസ്റ്ററാണ്.

ലോകകപ്പിലെ മാത്രം പ്രകടനങ്ങള്‍ നോക്കിയാലും റെക്കോര്‍ഡുകളുടെ തമ്പുരാന്‍ സച്ചിന്‍ തന്നെയാണ്. ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം സച്ചിനാണ്. 2,278 റണ്‍സാണ് 45 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി സച്ചിന്‍ നേടിയത്. ആറ് സെഞ്ചുറികളാണ് ലോകകപ്പില്‍ സച്ചിന്‍ കുറിച്ചത്. ഇതും ഒരു റെക്കോര്‍ഡാണ്. 2002-03 ലോകകപ്പില്‍ മാത്രം 673 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതോടെ ഒരൊറ്റ ലോകകപ്പില്‍ മാത്രമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി സച്ചിന്‍ മാറി. 2011ലെ ലോകകപ്പില്‍ പങ്കെടുത്തതിന് ശേഷം ഏറ്റവും കൂടുതതല്‍ ലോകകപ്പ് കളിച്ച താരമായും സച്ചിന്‍ മാറി. ആറ് ലോകകപ്പാണ് സച്ചിന്‍ കളിച്ചത്. ജാവേദ് മിയാന്‍ദാദാണ് ഇത്രയും ലോകകപ്പ് കളിച്ച മറ്റൊരു താരം. തീരുന്നില്ല ലോകകപ്പിലെ സച്ചിന്‍ റെക്കോര്‍ഡുകള്‍. ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയതും സച്ചിനാണ്. ഒമ്പത് തവണ.

ടെസ്റ്റിലും സച്ചിന്‍ കുറിച്ച റെക്കോര്‍ഡുകള്‍ കുറവല്ല. ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ്(15,921), ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരം(200), ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ (51), ടെസ്റ്റില്‍ 90 കൂടുതല്‍ റണ്‍സ് നേടിയത് പത്ത് തവണ, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍, ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ്(195 ഇന്നിങ്‌സ്), 14,000 റണ്‍സ്(279 ഇന്നിങ്‌സ്), 15,000 റണ്‍സ് (300 ഇന്നിങ്‌സ്) തുടങ്ങിയ റെക്കോര്‍ഡുകളും ക്രിക്കറ്റ് ദൈവത്തിന്റെ പേരിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top