- Malayalam Daily News - https://www.malayalamdailynews.com -

വിവാഹ സദ്യക്ക് ഇറച്ചിയില്ല, വരന്‍ പിന്മാറി

Malayalam logoമുസാഫിര്‍നഗര്‍(യു.പി): വിവാഹസദ്യക്ക് ഇറച്ചി വിളമ്പാത്തതില്‍ പ്രതിഷേധിച്ച് വരനും സംഘവും വിവാഹത്തില്‍നിന്ന് പിന്മാറി. വിവാഹചടങ്ങിനെത്തിയ മറ്റൊരു യുവാവ് വരനായി. ഉത്തര്‍പ്രദേശിലെ ഖുല്‍ഹെദി ഗ്രാമത്തിലാണ് സംഭവം. നഗ്മ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കേണ്ടിയിരുന്ന റിസ്വാനാണ് പച്ചക്കറിസദ്യയില്‍ രോഷാകുലനായി വിവാഹത്തില്‍നിന്ന് പിന്മാറിയത്. മാര്‍ക്കറ്റില്‍ ആവശ്യത്തിന് ഇറച്ചിയില്ലാത്തതുകൊണ്ടാണ് പച്ചക്കറി സദ്യയാക്കിയതിതെന്ന് വധുവിന്‍െറ ബന്ധുക്കള്‍ പറഞ്ഞെങ്കിലും വരനും സംഘവും സമ്മതിച്ചില്ല. വധുവിന്‍െറ ബന്ധുക്കളും ഗ്രാമസഭയും ചേര്‍ന്ന് അനുനയശ്രമം നടത്തിയെങ്കിലും വരന്‍ വഴങ്ങിയില്ല.

വരന്‍െറ നിലപാടില്‍ മനംനൊന്ത് വധുവും യുവാവിനെ വരിക്കാന്‍ വിസമ്മതിച്ചു. ഇതിനിടെയാണ് വിവാഹത്തിനത്തെിയ മറ്റൊരു യുവാവ് നഗ്മയെ വിവാഹം കഴിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചത്. വധുവും ഗ്രാമസഭയും സമ്മതം മൂളിയതോടെ വിവാഹം ഗംഭീരമായി കഴിഞ്ഞു. അറവുശാലകള്‍ അടച്ചുപൂട്ടിയതിനെതുടര്‍ന്നാണ് വിവാഹത്തിന് ഇറച്ചി കിട്ടാതായത്് നേരത്തെ കിലോക്ക് 150 രൂപയുണ്ടായിരുന്ന മാട്ടിറച്ചിക്ക് ഇപ്പോള്‍ 400 രൂപയാണ് വില. 350 രൂപയുണ്ടായിരുന്ന ആട്ടിറച്ചിക്ക് 600 രൂപയാണ് വില. കോഴി ഇറച്ചിക്ക് 260 രൂപയും.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]