Flash News

കോഴക്കേസ് ശശികലയുടെ അന്ത്യം കുറിക്കും, അണ്ണാ ഡി.എം.കെയില്‍ ലയനനീക്കം വേഗത്തിലായി

April 28, 2017

800x480_IMAGE63940515ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പു കമീഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസ് അണ്ണാ ഡി.എം.കെയില്‍ ശശികല വിഭാഗത്തിന്‍െറ അന്ത്യം കുറിക്കുന്നു. കേസില്‍ ടി.ടി.വി ദിനകരന്‍ അറസ്റ്റിലായതോടെ പാര്‍ട്ടിയില്‍ പന്നീര്‍സെല്‍വം വിഭാഗവും പളനിസാമി വിഭാഗവും തമ്മിലുള്ള ലയനനീക്കത്തിന് വേഗതയേറി. റോയല്‍പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്തുനിന്ന് ശശികലയുടെ കൂറ്റന്‍ പോസ്റ്ററും ബാനറും പളനിസാമി വിഭാഗം എടുത്തുമാറ്റിയതിനെ പന്നീര്‍സെല്‍വം പക്ഷം സ്വാഗതം ചെയ്തു. ജനുവരിയില്‍ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്ന സമയത്ത് സ്ഥാപിച്ച ബാനറുകളാണ് നീക്കിയത്. പന്നീര്‍സെല്‍വം- പളനിസാമി വിഭാഗങ്ങള്‍ ഒന്നിച്ചാല്‍ തെരഞ്ഞെടുപ്പു കമീഷന്‍ മരവിപ്പിച്ച പാര്‍ട്ടിയുടെ പേരും ചിഹ്നവും തിരികെകിട്ടും. ഇതോടെ, ഒൗദ്യോഗിക പാര്‍ട്ടിയെന്ന നിലക്ക് പളനിസാമി വിഭാഗത്തിന് മേല്‍ക്കൈയും ലഭിക്കും.

അതിനിടെ, ദിനകരന്‍ പ്രതിയായ കോഴക്കേസില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പ്രതികളാകും. ദിനകരന്‍ മന്ത്രിമാര്‍ക്കെതിരെയും മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ ശശികല നിയമിച്ച മന്തിമാരെ കൂടി മന്ത്രിസഭയില്‍നിന്ന് നീക്കി സര്‍ക്കാറിന് ശുദ്ധികലശം നടത്താന്‍ പളനിസാമിക്ക് കഴിയും. കേസ് നടപടി കാത്തിരിക്കുകയാണ് മുഖ്യമന്ത്രി പളനിസാമി.

ശശികല ജയിലിലായപ്പോള്‍ ദിനകരന്‍ മുഖ്യമന്ത്രിയാകാന്‍ നീക്കം നടത്തി

dinakaran-pti_650x400_51493211490ചെന്നൈ: ശശികല ജയിലിലായതിനു തൊട്ടുപുറകേ പാര്‍ട്ടി ചുമതല ഏറ്റെടുത്ത ടി.ടി.വി ദിനകരന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ നീക്കം നടത്തിയതായി വെളിപ്പെടുത്തല്‍. പണമെറിഞ്ഞാണ് എം.എല്‍.എമാരെ ചാക്കിലാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഇത് ഫലിച്ചില്ല. അണ്ണാ നഗറില്‍ പണമെറിഞ്ഞ് ജയിച്ചുവന്നാല്‍ പളനിസാമിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാനായിരുന്നു ദിനകരന്‍െറ ശ്രമമെന്ന് അദ്ദേഹത്തിനെതിരായ കേസ് അന്വേഷിക്കുന്ന സംഘം പറയുന്നു. ഡല്‍ഹി ക്രൈം ബ്രാഞ്ചിന്‍െറ ചോദ്യം ചെയ്യലിലാണ് ദിനകരന്‍െറ രാഷ്ട്രീയനീക്കങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top