2016-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ മാന്‍‌ഹോളിലെ മനോഹരമായ ഗാനം (വീഡിയോ)

Manhole by Vidhu Vincentസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മാന്‍ഹോളിലെ ആദ്യഗാനം പുറത്തിറങ്ങി. ‘സെടിക്ക് സെടി’ എന്ന് തുടങ്ങുന്ന ഈ ഗാനം ‘സീരഹോം പാത്തി കെട്ടി’ എന്ന പരമ്പരാഗത തമിഴ് നാടോടി ഗാനത്തിന്റെ പുനരാവിഷ്‌ക്കാരമാണ്.

സിദ്ധാര്‍ത്ഥ പ്രദീപാണ് സംഗീതം നല്‍കിയിരിക്കുന്നത്. നിതിന്‍ രാജ്, മിനി രാമന്‍ എന്നിവര്‍ ആലപിച്ച ഈ ഗാനത്തിന്റെ കൂട്ടിച്ചേര്‍ക്കപ്പെട്ട വരികള്‍ രചിച്ചിരിക്കുന്നത് ജയകുമാര്‍ എന്‍ ആണ്.

വിധു വിന്‍സെന്റ് സംവിധാനം നിര്‍വഹിച്ച ‘മാന്‍ഹോള്‍’ 2016 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമായും വിധു മികച്ച സംവിധായികയമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പുറമെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം അവാര്‍ഡ് നേടിയിരുന്നു.

മുന്‍ഷി ബൈജു, സജി ടി എസ്, ശൈലജ ജെ, സണ്ണികുട്ടി എബ്രഹാം, രവി കുമാര്‍, ഐ ആര്‍ പ്രസാദ്, രേണു സൗന്ദര്‍, ഗൗരി ദാസന്‍, സുന്ദര്‍ രാജ്, മിനി എം ആര്‍ കനവ്, സുനി ആര്‍ എസ് എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് ഉമേഷ് ഓമനകുട്ടനാണ്. ഛായാഗ്രഹണം സജി നായരും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment