Flash News

ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ തെമ്മാടികളും കൊള്ളക്കാരും ചതിയന്മാരും ഗുണ്ടകളുമാണ്; വിപ്ലവം നടക്കാന്‍ അധിക കാലതാമസമില്ല: ജസ്റ്റിസ് കട്ജു

April 29, 2017

katju-647_111216023650ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പൊതു താല്‍പര്യത്തെ ജന്മിത്വം അപഹരിച്ചെന്നും രാജ്യതാല്‍പര്യങ്ങള്‍ക്കു നേര്‍ വിപരീതമാണു രാഷ്ട്രീയക്കാരുടെ നിലപാടെന്നെും സുപ്രീം കോടതി മുന്‍ ജഡ്ജിയും മുന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കഡ്ജു. ജാതീയതയും വര്‍ഗീയതയും ഉപയോഗിച്ചു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ലക്ഷ്യമിടുന്ന രാഷ്ട്രീയക്കാരുടെ കീഴില്‍ രാജ്യത്തിനു പുരോഗതിയുണ്ടാകില്ല. വോട്ട് നേടാനായി ജാതീയതയും വര്‍ഗീതയും വിദ്വേഷവും പടര്‍ത്തി സമൂഹത്തെ ധ്രുവീകരിക്കുന്ന സ്വാര്‍ത്ഥരായ തെമ്മാടികളും കൊള്ളക്കാരും ചതിയന്‍മാരും ഗുണ്ടകളുമാണ് മിക്ക രാഷ്ട്രീയക്കാരും. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പില്‍, വിപ്ലവത്തിന്റെ അനിവാര്യതയ്ക്ക് എട്ടു കാരണങ്ങളും കട്ജു ചൂണ്ടിക്കാട്ടുന്നു.

1. ജന്മിത്വവും ജാതീയതയും വര്‍ഗീയതയുമാണു രാജ്യത്തിന്റെ പുരോഗതിക്കു തുരങ്കം വയ്ക്കുന്നത്. രാഷ്ട്രീയക്കാരുടെ ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുക മാത്രമാണ്. ഇന്ത്യയിലെ വോട്ട് ബാങ്കായി കാണുന്ന മതവും വര്‍ഗീതയും തന്നെയാണ് ഇവര്‍ ഉന്നമിടുന്നത്. ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ മുന്നോട്ടു പോകുന്നതുതന്നെ മതവും വര്‍ഗീയതയും ആയുധമാക്കിയാണ്. ഇവ രണ്ടും ജന്മിത്വശക്തികളാണ്. ഇത്തരം നേതാക്കള്‍ക്കു കീഴില്‍ എങ്ങനെയാണു ജന്മിത്വം അവസാനിക്കുന്നത്? എങ്ങനെയാണ് ഇവര്‍ക്കു കീഴില്‍ ഇന്ത്യ മുന്നോട്ടു പോകുന്നത്? ഇവരില്‍ കൂടുതലും സ്വാര്‍ഥരായ തെമ്മാടികളാണ്. കൊള്ളക്കാരും ഗുണ്ടകളും ഗ്യാങ്‌സ്റ്റര്‍മാരുമാണ്. ഇവര്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട് നേടാനുള്ള ധ്രൂവീകരണമാണു നടത്തുന്നത്. ഇവര്‍ക്കു രാജത്തോട് നിസ്വാര്‍ഥമായ സ്‌നേഹം ഇല്ല.

2. ഇംഗ്ലണ്ടിലെ പാര്‍ലമെന്ററി സംവിധാനമാണ് നാം പിന്തുടരുന്നത്. എന്നാല്‍, ഇതു നിലനില്‍ക്കുന്നത് ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലാണ്. നിര്‍ഭാഗ്യവശാല്‍ സ്ഥാനാര്‍ത്ഥി നല്ലതാണോ ചീത്തയാണോ എന്നതിന് പകരം മിക്കപ്പോഴും അയാളുടെ ജാതിയും മതവുമാണ് വോട്ടര്‍മാര്‍ നോക്കുന്നത്. അവര്‍ സ്ഥാനാര്‍ഥികളുടെ ഗുണമല്ല നോക്കുന്നത്. അവര്‍ വിദ്യാഭ്യാസമുള്ളവരാണോ അല്ലയോ എന്നല്ല നോക്കുന്നത്. അവര്‍ ജാതിയും മതവും മാത്രമാണു നോക്കുന്നത്. അതല്ലെങ്കില്‍ ഏതെങ്കിലും മതത്തെയോ ജാതിയെയോ പിന്‍പിറ്റിയുള്ള രാഷ്ട്രീയ പാര്‍ട്ടിയെയാണു പിന്തുണയ്ക്കുന്നത്. ഇത് പുരോഗതയിലേക്കല്ല കൊണ്ടുപോകുന്നത്.

3. ഭരണഘടനയായിരുന്നു പാര്‍ലമെന്ററി ജനാധിപത്യം വിഭാവനം ചെയ്തത്. എന്നാല്‍ അത് നിര്‍മ്മിച്ച ഭരണകൂട സംവിധാനങ്ങളെല്ലാം പൊള്ളയായി മാറി. ജന്മിത്വം നമ്മുടെ ജനാധിപത്യത്തെ അപഹരിച്ച് അതിനെ വെറും പ്രഹസനമാക്കി മാറ്റി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് നമ്മുടെ നിയമനിര്‍മ്മാതാക്കള്‍.

4. നമ്മുടെ സമ്പദ്‌വ്യവസ്ഥ നിശ്ചലമാണ്. കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും നിലനില്‍ക്കുന്നു. പൊതുജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസമോ ആരോഗ്യ പരിരക്ഷയോ നല്‍കുന്നില്ല. 50% കുട്ടികള്‍ക്കാണു പോഷകാഹാരം ലഭിക്കുന്നത്. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടി വരുന്നു. ഇന്ത്യയുടെ 70% സമ്പത്തും നിയന്ത്രിക്കുന്നത് 57 വ്യക്തികള്‍ ചേര്‍ന്നാണ്.

5. ഭൂരിഭാഗം ഇന്ത്യക്കാരും മതവിശ്വാസികളായതിനാല്‍ ഇവിടെ വിപ്ലവം നടക്കില്ലെന്നാണു പറയുന്നത്. പക്ഷെ, റക്ഷ്യയിലെ ജനങ്ങള്‍, ‘മുസൈക്ക്’ ഗ്രാമവാസികള്‍ റഷ്യന്‍ വിപ്ലവകാലത്ത് കടുത്ത മതവിശ്വാസികളായിരുന്നു.

6. ഇന്ത്യയില്‍ വിപ്ലവം സംഭവിക്കില്ലെന്നാണു ചിലര്‍ പറയുന്നത്. ഇന്ത്യയിലെ വൈവിധ്യമാണ് അതിനു ചൂണ്ടിക്കാട്ടുന്നത്. പലതരം ജാതികളും മതങ്ങളും ഭാഷകളും ജനവിഭാഗങ്ങളും അടങ്ങുന്ന വൈവിധ്യമാണ് ഇന്ത്യയിലേത്. വിപ്ലവവിരുദ്ധ ശക്തികള്‍ പരാജയപ്പെടുത്താന്‍ എപ്പോഴും ശ്രമിക്കും. 1947നു മുമ്പ് ബ്രിട്ടീഷുകാര്‍ ചെയ്തിരുന്നത് അതാണ്. അതുകൊണ്ടുതന്നെ നമ്മുടെ ലക്ഷ്യം ഏറെ ബുദ്ധിമുട്ടേറിയതാണ്. നമുക്കിടയില്‍ വിഭജനം ഉണ്ടാക്കുന്നവരെ അപലപിക്കുകയും ചെറുക്കുകയും ചെയ്യണം. ഇത്തരക്കാരുടെ മുഖംമൂടി വലിച്ചുകീറണം. മണ്ണിന്റെ മക്കള്‍വാദം ഉയര്‍ത്തുന്നവരെ തുറന്നുകാട്ടണം. തെക്കുള്ളവനെന്നും വടക്കുള്ളവനെന്നുമുള്ള വിഭാഗീയതയുണ്ടാക്കുന്നവരെയും അവരെ ‘ചൈനീസ്’ മുഖമുള്ളവരെന്നു വിളിക്കുന്നവരെയും ശിക്ഷിക്കണം.

7. ഇന്ത്യയില്‍ വിപ്ലവം വരുമെന്ന കാര്യത്തില്‍ യാതോരു സംശയവും വേണ്ട. ചിലപ്പോള്‍ വിപ്ലവത്തിനായി വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം. ദേശസ്‌നേഹികളായ ആധുനികചിന്താഗതിയുള്ള വ്യക്ത നേട്ടങ്ങള്‍ക്കോ താല്‍പര്യങ്ങള്‍ക്കോ പ്രാധാന്യം കൊടുക്കാത്ത പുരുഷന്‍മാരും സ്ത്രീകളുമായിരിക്കും അതിന് നേതൃത്വം കൊടുക്കുക. അങ്ങനെയൊരു വിപ്ലവത്തിന് ശേഷം മാത്രമേ നമുക്ക് നീതിപൂര്‍വ്വമായ എല്ലാവര്‍ക്കും നല്ല രീതിയല്‍ ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയൊരു സാമൂഹികവ്യവസ്ഥ കെട്ടിപ്പടുക്കാനാവൂ.വിപ്ലവത്തിന് തയ്യാറെടുക്കുന്നതിനായി ഒരു സാംസ്‌ക്കാരിക പ്രത്യശാസ്ത്ര വിപ്ലവം നടപ്പിലാക്കണം.

8. നമ്മുടെ ദേശസ്‌നേഹികളായ ബുദ്ധിജീവികള്‍ ശാസ്ത്രചിന്തയും യുക്തിയും പ്രചരിപ്പിക്കുകയും ജാതീയതയെയും വര്‍ഗീയതയെയും അന്ധവിശ്വാസങ്ങളെയും മറ്റ് പിന്തിരിപ്പന്‍ ഫ്യൂഡല്‍ ചിന്താഗതികളെയും ശക്തമായിട്ട് എതിര്‍ക്കണം. ഗാന്ധി, ജിന്ന, ടാഗോര്‍, സയീദ് അഹമ്മദ് ഖാന്‍, ഇഖ്ബാല്‍, വീര്‍സവര്‍ക്കര്‍, തിലക്, ജാപ്പനീസ് ഏജന്റായ സുഭാഷ് ചന്ദ്ര ബോസ് എന്നീ വഞ്ചകന്‍മാരേക്കുറിച്ചുള്ള യാഥാര്‍ത്ഥ വസ്തുതകളും ജനങ്ങളെ അറിയിക്കണം. സാംസ്‌ക്കാരിക വിപ്ലവം നടപ്പിലാക്കാതെ വിപ്ലവം അസാധ്യമാണെന്ന് പറഞ്ഞാണ് കട്ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top