വൈസ്‌മെന്‍ ക്ലബിന്റെ ഈസ്റ്റര്‍ -വിഷു ആഘോഷങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വര്‍ണ്ണാഭമായി

Y's Men Charity1ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന വൈസ്‌മെന്‍ ക്ലബിന്റെ ഇക്കൊല്ലത്തെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഏപ്രില്‍ 23 ഞായറാഴ്ച യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റോറന്റില്‍ വെച്ച് വിവിധ കലാപരിപാടികളോടെ നടന്നു.

പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവ. ഫാ. ജോബ്‌സണ്‍ കോട്ടപ്പുറം ഈസ്റ്റര്‍ സന്ദേശവും, ഗുരുസ്വാമി പാര്‍ത്ഥസാരഥി വിഷു സന്ദേശവും നല്‍കി.

“കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ”യുമായി സഹകരിച്ച് വൈസ്‌മെന്‍ ആരംഭിക്കുന്ന പുതിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏഷ്യാനെറ്റ് യു.എസ്. പ്രോഗ്രാം ഡയറക്ടറും, “വണ്‍ ഡോളര്‍ റെവല്യൂഷന്‍” കോ-ഓര്‍ഡിനേറ്ററുമായ രാജു പള്ളത്ത് നിര്‍വഹിച്ചു. ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ഡോ. ബേബി പൈലി, ഗുരുസ്വാമി പാര്‍ത്ഥസാരഥി, ഇട്ടൂപ്പ് കണ്ടംകുളം, ജോര്‍ജ് ജോസഫ് (മെറ്റ്‌ലൈഫ്) എന്നിവര്‍ ആദ്യ ഗഡുക്കള്‍ കൈമാറി.

എഡ്വിന്‍ കാത്തി, ഷാജി സഖറിയ, ഷോളി കുമ്പിളുവേലി, സ്വപ്ന മലയില്‍ എന്നിവര്‍ സംസാരിച്ചു. ലിസാ ജോളി എം.സി.യായി പരിപാടികള്‍ നിയന്ത്രിച്ചു.

ഷൈജു കളത്തില്‍, ജോസ് ഞാറകുന്നേല്‍, ജോഷി തെള്ളിയാങ്കല്‍, റോയി മാണി, ഷിനു ജോസഫ്, ജിം ജോര്‍ജ്, കെ.കെ. ജോണ്‍സണ്‍, ബെന്നി ഫ്രാന്‍സിസ്, മിനി മുട്ടപ്പള്ളി, ഗ്രേസി കാഞ്ഞമല, പ്രീതി ജിം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Y's Men Charity2 Y's Men Charity3 Y's Men Charity4 Y's Men Charity5 Y's Men Charity6

Print Friendly, PDF & Email

Leave a Comment