Flash News

ആത്മീയ ചൈതന്യം നിറഞ്ഞ് തുളുമ്പിയ സാധു കൊച്ചു കുഞ്ഞുപദേശി സംഗീത സായാഹ്നം അവിസ്മരണീയമായി

May 1, 2017

sadhu1മസ്‌കിറ്റ് (ഡാളസ്): ഡാളസ് സെലിബ്രന്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30 ഞായറാഴ്ച വൈകിട്ട് 6.30 ന് മസ്‌കിറ്റില്‍ നടന്ന സാധു കൊച്ചു കുഞ്ഞ് ഉപദേശി സംഗീത സായാഹ്നം ശ്രോതാക്കള്‍ക്ക് ഹരമായി.

മസ്‌കിറ്റ് ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വൈകിട്ട് 6 മണിയോടെ ഡാളസ് ഫോര്‍ട്ട്‌വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഗീതമാസ്വദിക്കുവാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.

‘പുകഴ്ത്തിടാം എന്‍ യേശുവിനെ’ എന്ന ഗാനത്തോടെ പരിപാടി ആരംഭിച്ചു. സാധു കൊച്ചു കുഞ്ഞ് ഉപദേശി ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രിസന്ധികളില്‍ ദൈവത്തെ പാടി സ്തുതിക്കുന്ന ഗാനങ്ങള്‍ രചിച്ചത് അനുഗ്രഹീത ഗായകര്‍ ലൈവ് ഓര്‍ക്രസ്ട്രായുടെ അകമ്പടിയോടെ ആലപിച്ചത് ശ്രോതാക്കള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്ന് നല്‍കുന്നതായിരുന്നു.

എന്റെ ദൈവം മഹത്വത്തില്‍, ക്രൂശിന്മേല്‍, എന്റെ സമ്പത്തെന്ന ചൊല്ലുവാന്‍, എന്റെ ദൈവം സ്വര്‍ഗ സിംഹാസനം, എന്നെനിക്കെന്‍ ദുഃഖം തീരുമോ തുടങ്ങിയ ശ്രോതാക്കളുടെ മനസ്സില്‍ പാടി പതിഞ്ഞ ഗാനങ്ങള്‍ ഒരിക്കല്‍ കൂടി സമൃതി പഥത്തിലെത്തിക്കുന്നതില്‍ ഡാളസ് സെലിബ്രന്റ്‌സിന്റെ ഗായകരായ ഷാജി വിലയില്‍, സോമി സാംസണ്‍, ജോയ് അബ്രഹാം. സ്റ്റാന്‍ലി ചാണ്ടി, ഷോണ്‍ കോശി, ബിനു കോശി എന്നിവര്‍ക്കായി. സാധു കോച്ചു കുഞ്ഞുപദേശിയുടെ ജീവിതത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരണം റ്റി തോമസ് നല്‍കി. കോ-ഓര്‍ഡിനേറ്റര്‍ തോമസ് ജോണ്‍, ജൊ തോമസ്, റോയ് വര്‍ഗീസ് തുടങ്ങിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

sadhu2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top