ഫൗസിയ അക്ബറിന് ഊഷ്മളമായ വരവേല്‍പ്

reception to fouzia akbar
ഗിന്നസ് റിക്കോര്‍ഡിലേക്ക് കുതിക്കുന്ന ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രൊജക്ട് മാനേജറായി ചുമതലയേറ്റ ഫൗസിയ അക്ബറിന് സഹപ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയപ്പോള്‍

ദോഹ: ആറ് മാസത്തെ അമേരിക്കന്‍ പര്യടനം കഴിഞ്ഞ് ദോഹയില്‍ തിരിച്ചെത്തിയ മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഫൗസിയ അക്ബറിന് സഹപ്രവര്‍ത്തകര്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. സ്ഥാപനത്തിന്റെ വളര്‍ച്ചാ വികാസത്തില്‍ വിശിഷ്യാ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയെ ജനകീയമാക്കുന്നതില്‍ ഫൗസിയ അക്ബറിന്റെ പങ്കാളിത്തം പ്രശംസനീയമാണ്. ഈ വര്‍ഷം ഡയറക്ടറി ഗിന്നസ് റിക്കോര്‍ഡിലേക്ക് പരിശ്രമിക്കുമ്പോള്‍ മാര്‍ക്കറ്റിംഗ് ടീമിന് നേതൃത്വം നല്‍കുന്നതും ഫൗസിയ അക്ബറായിരിക്കുമെന്ന് മീഡിയ പ്‌ളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഗള്‍ഫ് പരസ്യ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ അവസരമൊരുക്കി 2007ല്‍ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയില്‍ സ്വീകാര്യത നേടിയത്. എത് മേഖലയിലും അനുകരണങ്ങള്‍ ഒഴിവാക്കുകയും പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നത്.

വിവിധ ഭാഷകളില്‍ നിരവധി ഡയറക്ടറികളും ഓണ്‍ലൈന്‍ സൈറ്റുകളും സജീവമായ കാലത്താണ് ഉപഭോക്താവും സംരംഭകരും തമ്മില്‍ നേരിട്ട് ബന്ധം സ്ഥാപിക്കുവാന്‍ സഹായകമായ ഡയറക്ടറി എന്ന ആശയവുമായി 2006ല്‍ മീഡിയപ്‌ളസ് ടീം രംഗത്തു വന്നത്. പല കോണുകളില്‍ നിന്നും ഇത്തരമൊരു പ്രസിദ്ധീകരണത്തിന്റെ പ്രസക്തിയെക്കുറിച്ച് ആശങ്കകളുയര്‍ന്നെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ ഗോദയിലേക്കിറങ്ങിയ മീഡിയപ്‌ളസിനെ ഖത്തറിലെ ബിസിനസ് സമൂഹം അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തു. ഓരോ വര്‍ഷവും ഡയറക്ടറിയുടെ രൂപഭാവത്തിലും കനത്തിലും ആശാവഹമായ മാറ്റങ്ങളുണ്ടാക്കി ഉപഭോക്താക്കളുടെയും സംരംഭകരുടെയും മനസ്സ് കീഴടക്കാന്‍ ഡയറക്ടറിക്കായി.
ഗള്‍ഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തില്‍ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 10 വര്‍ഷത്തിലധികമായി സ്‌മോള്‍ ആന്റ് മീഡിയം മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറി എന്ന സ്ഥാനം പിടിച്ച് കഴിഞ്ഞു. ടാര്‍ജറ്റഡ് മാര്‍ക്കറ്റിനുള്ള ഇന്‍ട്രാ ഗള്‍ഫ്, ഇന്തോ ഗള്‍ഫ് ബിസിനസ് കോറിഡോറായി വികസിപ്പിച്ചെടുത്ത ഡയറക്ടറി ഖത്തറിന് പുറമെ യു.എ.ഇ, ഒമാന്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലും ബിസിനസ് സമൂഹത്തിന്റെ അംഗീകാരം നേടിക്കഴിഞ്ഞു.

വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ഉല്‍പ്പന്നത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കാനായിട്ടുണ്ട്. ഉപഭോക്താക്കളുടെയും സംരംഭകരുടെയും താല്‍പര്യവും നിര്‍ദേശവും കണിക്കിലെടുത്ത് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ല്‍ ആരംഭിച്ച മൊബൈല്‍ അപ്ലിക്കേഷനും വമ്പിച്ച് സ്വീകാര്യതയാണ് ലഭിച്ച്‌വരുന്നത്. ഡയറക്ടറിയുടെ ഓണ്‍ലൈന്‍ വേര്‍ഷന്‍ www.gbcdonline.com എന്ന വിലാസത്തിലും gbcd എന്ന വിലാസത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലും ലഭ്യമാണ്.

ഖത്തര്‍ മാര്‍ക്കറ്റില്‍ പുതുമകള്‍ സമ്മാനിച്ച മീഡിയപ്‌ളസിന്റെ മറ്റൊരു സവിശേഷ ഉപഹാരമായിരിക്കും ഗിന്നസ് റെക്കോര്‍ഡോടെ പുറത്തിറങ്ങുന്ന ഡയറക്ടറിയുടെ പുതിയ പതിപ്പ്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള വര്‍ദ്ധിച്ച പങ്കാളിത്തത്തോടെ ജൂണ്‍ 10ന് ഡയറക്ടറി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ചീഫ് എഡിറ്റര്‍ കൂടിയായ അമാനുല്ല വടക്കാങ്ങര കൂട്ടിച്ചേര്‍ത്തു.

സ്വീകരണ ചടങ്ങില്‍ സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, മുഹമ്മദ് റഫീഖ്, ജോജിന്‍ മാത്യൂ, സെയ്തലവി അണ്ടേക്കാട്, സിയാഹുറഹ്മാന്‍ മങ്കട, ബ്ലെസി ബാബു, ശരണ്‍ സുകു, ബിനീഷ് കുമാര്‍, ഖാജാ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment