മകളെ പ്രതീക്ഷിച്ച് ആ പിതാവ് കാത്തിരുന്നു, നിരാശയോടെ ആ കണ്ണുകള്‍ എന്നന്നേക്കുമായി അടഞ്ഞു; നടി ലിസിയുടെ പിതാവ് വര്‍ക്കി മരണത്തിനു കീഴടങ്ങി

Lissyലിസിയുടെ പിതാവ് എന്ന അവകാശപ്പെട്ടിരുന്ന കോതമംഗലം ചേലാട് പഴങ്ങര നെല്ലിക്കാട്ടില്‍ വര്‍ക്കി (75) അന്തരിച്ചു. ഇന്നലെ വൈകിട്ടാണു മരണമടഞ്ഞത്. മൃതദേഹം കീരംപാറ സെന്റ് ജോസഫ് പള്ളി സിമിത്തേരിയിലായിരിക്കും സംസ്‌കാരം.

നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ മുന്‍ ഭാര്യയുമായ ലിസി ലക്ഷ്മി തന്റെ മകളാണെന്ന് അവകാശപ്പെട്ടു വര്‍ഷങ്ങളായി നിയമ പോരാട്ടം നടത്തി വരികയായിരുന്നു. ഒരു ലക്ഷം രൂപ ലിസിയില്‍ നിന്നു നഷ്ട പരിഹാരമായി വര്‍ക്കിയ്ക്കു ലഭിച്ചിരുന്നു. അപ്പച്ചാ എന്നു വിളിച്ച് മകള്‍ ലിസി അരികിലെത്തുമെന്ന് അവസാന നിമിഷം വരെ വര്‍ക്കി പ്രതീക്ഷിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Lissy-2ഏതാനും വര്‍ഷങ്ങളായി ലിസി സഹോദരന്റെ വീട്ടിലായിരുന്നു താമസം. ഒരു വര്‍ഷത്തിലേറെയായി വര്‍ക്കി കിടപ്പിലായിരുന്നു. വര്‍ക്കി മൂന്നു പതിറ്റാണ്ടുകളായി ലിസിയുടെ അമ്മ ഏലിയാമ്മയുമായി ദാമ്പത്യ ബന്ധത്തിലായിരുന്നു എന്നു ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നു മറ്റൊരു വീട്ടിലേയ്ക്കു താമസം മാറുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ലിസി വര്‍ക്കിയെ അന്വേഷിച്ചു പഴങ്ങരയിലെ കൊച്ചുവീട്ടില്‍ എത്തിരുന്നു എന്നും ഏറെ നേരം അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോയി എന്നും അയല്‍വാസികള്‍ പറയുന്നു.

മകളും സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസി തനിക്കു ജീവനാംശം നല്‍കുന്നില്ല എന്നു കാണിച്ചു മൂവാറ്റുപുഴ ആര്‍ ഡി ഒ മുമ്പാകെ വാര്‍ക്കി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 5500 രൂപ വീതം ചെലവിനു നല്‍കാന്‍ ആര്‍ ഡി ഒ ഉത്തരവാകുകയും ചെയ്തു. ഇതു സംബന്ധിച്ച് ലിസിയുടെ ചെന്നൈ അഡ്രസില്‍ അറിയിപ്പു നല്‍കി എങ്കിലും ലിസി ആദ്യം പ്രതികരിച്ചില്ല.

എന്നാല്‍ ഇതേ തുടര്‍ന്നു ജില്ല കളക്ടര്‍ പി ഐ ഷെയ്ക്കു പരാതി സമര്‍പ്പിക്കുകയും ഇതു പ്രകാരം ജീവനാംശം 10000 രുപയായി ഉയര്‍ത്തി കളക്ടര്‍ ലിസിക്കു നോട്ടിസ് അയച്ചു. ഈ സമയം വര്‍ക്കിയെ അറിയില്ല എന്ന് പറഞ്ഞു ലിസി രംഗത്ത് വന്നിരുന്നു. ഒടുവില്‍ കോടതി നടപടികള്‍ നേരിടേണ്ടി വരും എന്ന അവസ്ഥയില്‍ ലിസി വര്‍ക്കിയ്ക്കു ചെലവിനു കൊടുക്കുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment