Flash News

ഡിജിറ്റല്‍ ഇന്ത്യയുടെ പരാജയം ആരംഭിച്ചു; കോടിക്കണക്കിന് വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ പുറത്തായി

May 2, 2017

aadhaar-story_647_030517123546തിരുവനന്തപുരം: പൊതുജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്താകുമെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നുമുള്ള ഭീതിയാണ് ആധാറിനെതിരെ ഏവരും ഉന്നയിച്ചത്. എന്നാല്‍ അപ്പോഴെല്ലാം ജനങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പും നല്‍കി. ഈ ഉറപ്പുകളെല്ലാം വിടുവാ പറയലാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

രാജ്യത്തെ പ്രധാനപ്പെട്ട നാല് സര്‍ക്കാര്‍ പദ്ധതികളുടെ വെബ്‌സൈറ്റുകളിലൂടെ 13 കോടി ആളുകളുടെ ആധാര്‍ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ഇതില്‍ ഡയറക്ട് ബെനിഫിറ്റ് സ്‌കീം പ്രകാരം ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിച്ച ഒരു കോടിയില്‍ അധികം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഉള്‍പ്പെടും. തൊഴിലുറപ്പ് പദ്ധതിയുടെ സൈറ്റിലൂടെ മാത്രം പുറത്തായിരിക്കുന്നത് എട്ട് കോടിയിലധികം ആളുകളുടെ വിവരങ്ങളാണ്.

ആധാര്‍ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ നവംബര്‍ മുതല്‍ കോടിക്കണക്കിന് ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ രണ്ട് പോര്‍ട്ടലുകളും ആന്ധ്രപ്രദേശില്‍ നിന്നുള്ള രണ്ട് സൈറ്റുകളുമാണ് വിവരങ്ങള്‍ പരസ്യമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷ്ണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (ഗ്രാമവികസന മന്ത്രാലയം), തൊഴിലുറപ്പ് പദ്ധതിയുടെ ദേശീയ പോര്‍ട്ടല്‍, ഡെയ്‌ലി ഓണ്‍ലൈന്‍ പേയ്‌മെന്റ് റിപ്പോര്‍ട്ട്‌സ് (ആന്ധ്രപ്രദേശ് സര്‍ക്കാര്‍), ചന്ദ്രണ്ണ ബീമാ പദ്ധതി (ആന്ധ്ര പ്രദേശ് സര്‍ക്കാര്‍) എന്നീ വെബ്‌സൈറ്റുകളാണവ.

എക്‌സല്‍ ഷീറ്റായി ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തിലാണ് ആധാര്‍ വിവരങ്ങള്‍ ഈ സൈറ്റുകളില്‍ നല്‍കിയിട്ടുള്ളത്. ഈ രീതിയില്‍ മറ്റ് സര്‍ക്കാര്‍ സൈറ്റുകളും അശ്രദ്ധമായിട്ടാണ് വിവരങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നതെങ്കില്‍ വലിയ സുരക്ഷാ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേരളത്തിലെ സേവന പെന്‍ഷന്‍ വെബ്‌സൈറ്റിലൂടെ 35 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങളും ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സൈറ്റിലൂടെ 14 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങളും കഴിഞ്ഞ ദിവസം പരസ്യമായിരുന്നു. 2016ലെ ആധാര്‍ ആക്ട് പ്രകാരം വിവരങ്ങള്‍ പരസ്യമാക്കുന്നത് 3 വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വെബ്‌സൈറ്റുകളിലുള്ള ആധാര്‍ വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ഐടി മന്ത്രാലയം കഴിഞ്ഞ മാസം വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വകുപ്പുകളൊന്നും ഈ ഉത്തരവ് പാലിച്ചില്ല.

ആധാര്‍, ബാങ്ക് വിവരങ്ങള്‍ക്കൊപ്പം വ്യക്തിഗത വിവരങ്ങളും ഫോട്ടോയും സംഘടിപ്പിച്ചാല്‍ ആര്‍ക്കും മറ്റൊരാളുടെ പേരില്‍ സിം എടുക്കാനും ഓണ്‍ലൈനില്‍ ഇടപാടുകള്‍ നടത്താനും കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top