ഫൊക്കാനാ മിനസോട്ട ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ട്രാഫിക് സെമിനാര്‍ നടത്തി

DSC_0020 (1)ട്രാഫിക് നിയമത്തെ ബോധവല്‍കരിക്കുന്നതിന്റെ ഭാഗമായി മിനസോട്ട ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ട്രാഫിക് സെമിനാര്‍ നടത്തി. മിന്നീടോങ്ക , രിജ്‌ഡെയ്ല്‍ ലൈബ്രറിയില്‍ വെച്ച് നടത്തിയ ചടങ്ങില്‍ മികച്ച സംഘാടകയും വിപുലമായ വ്യക്തിബന്ധങ്ങളുടെ ഉടമയുമായ മിനസോട്ട വനിതാ ഫോറം ചെയര്‍ പേഴ്‌സണ്‍ ഉഷാ നാരായണന്‍ ഏവര്‍കും സ്വാഗതം രേഖപ്പെടുത്തി. യുവജനങ്ങള്‍ക്ക് ഉണ്ടാകുന്നട്രാഫിക് പ്രശ്‌നങ്ങളെപ്പറ്റിയും, ട്രാഫിക് നിയമത്തെ ബോധവല്‍കരിക്കുന്നത്തിലൂടെ ഒരു പരിധി വരെ പരിഹരിക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.എഡ്യുക്കേഷന്‍, ചാരിറ്റി, കള്‍ച്ചറല്‍ എന്നീ മൂന്നു തലങ്ങളിലായി നടത്തുവാനുദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ച് അവര്‍ വിശദീകരിക്കുകയും ചെയ്തു. ഇതില്‍ എഡ്യുക്കേഷന്റെ ഭാഗമായാണ് ട്രാഫിക് സെമിനാര്‍ നടത്തിയത്.സ്വന്തം ജനങ്ങളെ അമേരിക്കയുടെ തൊഴിലിലും രാഷ്ട്രീയത്തിലും സാംസ്കാരിക ജീവിതത്തിലും വേരുറപ്പിക്കുന്നതിനുവേണ്ടിയുള്ള ഫൊക്കാനാ വനിതാ ഫോറത്തിന്റെ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനത്തിന് അവര്‍ നന്ദി രേഖപ്പെടുത്തി.

മുഖ്യ അഥിതി ആയി പങ്കെടുത്ത കാതറിന്‍ ലുക്കിനെ പ്രിയ ഇളയത്തു സദസിനു പരിചയപ്പെടുത്തി.കാതറിന്‍ ട്രാഫിക് നിയമത്തെ പറ്റിയും ഇതില്‍ വിക്ടിം ആകുന്നവര്‍ക്കു എങ്ങനെ സഹായം എത്തിക്കാം എന്നതിനെ പറ്റിയും വിശദമായി സംസാരിച്ചു. വളര്‍ച്ചയുടെ പടവുകള്‍ വായുവേഗത്തില്‍ കയറിപ്പോകുമ്പോഴും സഹജീവികളോടു കാട്ടേണ്ട നന്മ മനസ്സില്‍ കരുതുന്ന മനുഷ്യരെ കാണുമ്പോള്‍ മനുഷ്യ കുലത്തിന് ഒരു പുത്തനുണര്‍വ്വ് ഉണ്ടാവുകയാണ്. വൈവിധ്യവും വൈരുദ്ധ്യവും സംയോജിപ്പിച്ച് ജീവിതപാതകള്‍ വെട്ടിത്തെളിക്കുവാന്‍ അഹോരാത്രം പണിപ്പെടുന്നവന്‍ മനുഷ്യസേവയുടെ ഉദാത്തമായ മാതൃകകള്‍ തീര്‍ക്കുമ്പോള്‍ അത് എന്നും ഏവര്‍ക്കും മാതൃകകളായി മാറുന്നു എന്ന് കാതറിന്‍ ലുക്ക് അഭിപ്രായപ്പെട്ടു.

DSC_0003 DSC_0006 (1)

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment