രക്തദാനം മഹാദാനം

photo“സാംസ” സാംസ്കാരിക സമിതി വനിതാവേദിയുടെ നേതൃത്വത്തില്‍ ഗള്‍ഫ്‌ ദിവനിയ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ മാനേജ്‌മന്റ്‌ കമ്പനിയുടെ സഹകരണത്തോടെ 05/05/2017 (വെള്ളിയാഴ്ച) കാലത്ത് 7 മണി മുതല്‍ സല്‍മാനിയ ഹോസ്പിറ്റലില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു. നല്‍കപ്പെടുന്ന ഓരോ തുള്ളി രക്തവും ഒരു ജീവന്‍ നിലനിര്‍ത്താന്‍ സഹായകമാവുമെങ്കില്‍ പങ്കുചേരാം ഈ സ്നേഹസാന്ത്വനം പരിപാടിയില്‍, കൈകോര്‍ക്കാം മാനവികതയ്ക്ക് .

ക്യാമ്പിന്റെ വിജയത്തിനായി വനിതാവേദിയുടെ നേതൃത്വത്തില്‍ റജിസ്ട്രേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ക്യാമ്പില്‍ ബഹറിനിലെ സാമുഹ്യ സാംസ്കാരിക,ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭര്‍ പങ്കെടുക്കും. വിശദ

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: (Mob: 36413047/34037830/34418858/36167830/36913137/39210553 & 39306248)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment