Flash News

മണിയുടെ വണ്‍ ടു ത്രീ പ്രസംഗം; ​കേസ്​ തള്ളിയത്​ ​​പൊലീസ്​ നടപടിക്രമം പാലിക്കാത്തതിനാല്‍

May 4, 2017

mm-mani-1-830x412തൊടുപുഴ: വിവാദമായ വണ്‍, ടൂ, ത്രീ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം. മണിക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോടതി തള്ളിയത് കേസെടുക്കുന്നതുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി. തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മണി നല്‍കിയ വിടുതല്‍ ഹരജി കോടതി അംഗീകരിച്ചു.

ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച വിശദീകരണ യോഗത്തിലായിരുന്നു മണിയുടെ വിവാദ പ്രസംഗം. എതിരാളികളെ പട്ടിക തയാറാക്കി കൊന്നിട്ടുണ്ടെന്നും ഒന്നിനെ വെട്ടിയും ഒന്നിനെ ചവിട്ടിയും ഒന്നിനെ വെടിവെച്ചും കൊന്നെന്നും പറഞ്ഞ മണി, പൊലീസിനെതിരെ ഭീഷണി മുഴക്കിയെന്നുമാണ് കേസ്.

അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളെയാണ് മണി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഇൗ കേസുകള്‍ പുനരന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നു. പൊലീസിനെതിരെ ഭീഷണി മുഴക്കിയതിന് മണിയെ ഒന്നാം പ്രതിയാക്കി തൊടുപുഴ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇൗ കേസാണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോമോന്‍ ജോണ്‍ തള്ളിയത്. പ്രസംഗത്തിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 109, 118 വകുപ്പുകളാണ് മണിക്കെതിരെ ചുമത്തിയത്. എന്നാല്‍, തുടരന്വേഷണത്തില്‍ ഈ മൂന്നു വകുപ്പുകളും മാറ്റി ശിക്ഷാ നിയമത്തിലെ 505/1 (എ), 117 ഇ, കേരള പൊലീസ് ആക്ട് എന്നിവ ഉള്‍പ്പെടുത്തി. 505/1 (എ) വകുപ്പ് പ്രകാരം കേസ് എടുക്കുമ്പോള്‍ സർക്കാറിന്റെ അനുമതി വാങ്ങണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. പൊലീസ് ഇത് പാലിച്ചില്ല. പൊലീസിന് ഭീഷണി ഉണ്ടായതായി പരാതി ലഭിച്ചിട്ടില്ലെന്നും
ഭീഷണിപ്പെടുത്തണമെന്ന് പ്രതിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top