Flash News

“ഞാന്‍ ഏതു വസ്ത്രം ധരിക്കണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്, നിങ്ങളല്ല; മെറ്റ് ഗാലറിയിലെ വസ്ത്രധാരണത്തെക്കുറിച്ച് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ദീപിക

May 6, 2017

1493705673_bollywood-actress-deepika-padukone-looks-like-princess-met-gala-2017-red-carpetഹോളിവുഡ് സെലിബ്രിറ്റീസ് അണിനിരന്ന മെറ്റ് ഗ്യാലയിലെ ദീപികയുടെ വസ്ത്രധാരണം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വെള്ള നിറത്തിലുള്ള ഒരു നീളന്‍ ഗൌണാണ് ദീപിക അണിഞ്ഞിരുന്നത്.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ദീപിക തന്നെ രംഗത്തെത്തി. നിങ്ങള്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ് താന്‍ വസ്ത്രം ധരിക്കുന്നതെന്ന് താരം പൊട്ടിത്തെറിച്ചു. ആ വസ്ത്രം ഒരു ടീം വര്‍ക്കിന്റെ ഫലമാണെന്ന് ദീപിക കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ ഞാന്‍ ധരിക്കുന്ന വസ്ത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നു വരാം, ചിലപ്പോള്‍ ഇഷ്ടമായേക്കാം. വസ്ത്രത്തെക്കാള്‍ മെറ്റ് ഗ്യാലപോലുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കാനായതിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് ദീപിക വ്യക്തമാക്കി.

പ്രിയങ്കക്കും എനിക്കും ഇത് വലിയൊരു കാര്യമാണ്. എന്റെ വസ്ത്രത്തെക്കുറിച്ച് അമ്മയുടെയും ചില പെണ്‍സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ മാത്രമാണ് ഞാന്‍ പരിഗണിക്കാറുള്ളതെന്നും ദീപിക പറഞ്ഞു.

Deepika-Padukone-Met-Gala-2017-1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top