Flash News

1984-ല്‍ കടലമ്മ എടുത്ത തീരം 33 വര്‍ഷങ്ങള്‍ക്കു ശേഷം കടലമ്മ തന്നെ തിരിച്ചു തന്നു

May 9, 2017

akel-1ഒരു സുപ്രഭാതത്തില്‍ കടല്‍ത്തീരത്തെ മണല്‍ മുഴുവന്‍ പോയി പാറക്കൂട്ടങ്ങള്‍ തിങ്ങിനിറഞ്ഞ് തീരം തന്നെ ഇല്ലാതാകുക. വര്‍ഷങ്ങള്‍ കഴിഞ്ഞ് പെട്ടെന്നൊരു ദിവസം പഴയ കടല്‍ത്തീരം തിരിച്ചെത്തുക. ഇതൊക്കെ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ ആ സംഭവം സത്യമാണ്.

1984ലാണ് ശക്തമായ കാറ്റിനെയും മഴയേയും തുടര്‍ന്ന് അയര്‍ലന്റിലെ ആക്കല്‍ ദ്വീപിന്റെ തീരത്തെ മണല്‍ത്തരികള്‍ തിരമാലകള്‍ കവര്‍ന്നെടുത്തത്. പിന്നീട് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശമായി മാറി ഇത്.

ഒരുകാലത്ത് സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്ന കേന്ദ്രമായിരുന്നു ഇത്. പിന്നീട് ആരും തിരിഞ്ഞു നോക്കാതെ നശിച്ചു. സമീപത്തുണ്ടായ ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും എല്ലാം അടച്ചുപൂട്ടേണ്ടിവന്നു. എന്നാല്‍ 33 വര്‍ഷങ്ങള്‍ക്കു ശേഷം 10 ദിവസങ്ങള്‍ കൊണ്ടാണ് ആ അദ്ഭുതം സംഭവിച്ചത്.

300 മീറ്ററോളം വ്യാപിച്ചുകിടക്കുന്ന കടല്‍ത്തീരത്ത് പഴയതിനെക്കാള്‍ മനോഹരമായി തിരമാലകള്‍ മണല്‍ത്തരികള്‍ നിക്ഷേപിച്ചിരിക്കുന്നു. ഒരിക്കല്‍ പ്രകൃതി തിരിച്ചെടുത്തത്, തിരികെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. അടുത്ത വര്‍ഷത്തിനുള്ളില്‍ പഴയതുപോലെ നിരവധി സന്ദര്‍ശകരുള്ള തീരമായി ആക്കല്‍ ബീച്ച് മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ.

മണല്‍ത്തരികള്‍ തിരിച്ചുവരുന്നതിനു മുന്‍പുള്ള കടല്‍ത്തീരം

മണല്‍ത്തരികള്‍ നിറഞ്ഞ ഇന്നത്തെ തീരം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top