Flash News

മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം: എമ്മ കാട്ടൂക്കാരന്‍ കലാതിലകം, പീറ്റര്‍ വടക്കുംചേരി കലാപ്രതിഭ

May 12, 2017

IMG_6635ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ മെയ് 6 ശനിയാഴ്ച്ച ഈ ഇടവകയിലെ കുട്ടികള്‍ക്കായി വളരെ ചിട്ടയോടെയും ഭംഗിയായും യുവജനോത്സവം നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ചുനടന്ന കലാമത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്റുകള്‍ കരസ്ഥമാക്കി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എമ്മ കാട്ടൂക്കാരന്‍ കാലാതിലകമായും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പീറ്റര്‍ വടക്കുംചേരി കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കലാപ്രതിഭയായി വിജയകിരീടംചൂടിയ ഈ കൊച്ചു കലാകാരി ലിബേര്‍ട്ടിവില്ലില്‍ താമസിക്കുന്ന സന്തോഷ് ലിനറ്റ് കാട്ടൂക്കാരന്റെ പുത്രിയാണ്. ഗ്‌ലെന്‍വ്യൂവില്‍ താമസക്കാരായ തോമസ് ബിന്‍സി വടക്കുംചേരിയുടെ പുത്രനാണ് പീറ്റര്‍ എന്ന കൊച്ചുമിടുക്കന്‍.

സിംഗിള്‍ ഐറ്റംസില്‍ എമ്മയോടൊപ്പംതന്നെ മേഘ ചിറയിലും ഒപ്പത്തിനൊപ്പം പോയിന്റുകള്‍ നേടിയിരുന്നു. ഈ അവസരത്തില്‍ മത്സരങ്ങളുടെ വ്യവസ്ഥിതികളനുസരിച്ച് ഗ്രൂപ്പ് ഐറ്റംസിലെ പോയിന്റുകള്‍ പരിഗണിക്കേണ്ടതായി വരികയും അതിനെ ആസ്പദമാക്കി എമ്മ മുന്നേറുകയും മേഘ റൈസിംഗ് സ്റ്റാറായി തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. ഗ്ലെന്‍വ്യൂവില്‍ താമസക്കാരായ ജോമോന്‍ ജാന്‍സി ചിറയിലിന്റെ മകളാണ് മേഘ.

മുന്‍വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി 3 മേഖലകളില്‍ക്കൂടി അവാര്‍ഡുകള്‍ നല്‍കുന്നതായി കള്‍ച്ചറല്‍ അക്കാഡമി അറിയിച്ചിരുന്നു. അതനുസരിച്ച് ഷാനെറ്റ് ഇല്ലിക്കലും ഒലിവിയ ഇടക്കുന്നത്തും ഡാന്‍സിങ് സ്റ്റാര്‍സ് ആയും റോസ് മാത്യു മ്യൂസിക്കല്‍ സ്റ്റാറായും ഐറീന്‍ ബോബി ആര്‍ട്ടിസ്റ്റിക് സ്റ്റാറായും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

രാവിലെ 9 മണിക്ക് കത്തീഡ്രല്‍ ഹാള്‍ സ്‌റ്റേജില്‍ കള്‍ച്ചറല്‍ അക്കാഡമി അധികൃതരുടെയും കഴിഞ്ഞവര്‍ഷത്തെ കലാതിലകം എമ്മ, കലാപ്രതിഭ അലെന്‍ ചേന്നോത്ത് എന്നിവരുടെയും സാമീപ്യത്തില്‍ സെന്റ് തോമസ് സീറോമലബാര്‍ രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരി ഭദ്രദീപം തെളിച്ച് 2017 ലെ യുവജനോത്സവം ഉത്ഘാടനം ചെയ്തു. അക്കാഡമി ബോര്‍ഡ് മെമ്പര്‍ ഷെന്നി പോള്‍ ഏവര്‍ക്കും സ്വാഗതമാശംസിച്ചു. അക്കാഡമി ഡയറക്ടര്‍ ലിന്‍സി വടക്കുംചേരി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ബോര്‍ഡ് മെമ്പേഴ്‌സായ റാണി കാപ്പന്‍, ലിസ റോയ്, ആഷാ മാത്യു, റ്റീനാ വര്‍ക്കി, കൈക്കാരന്മാരായ ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട് എന്നിവരും മറ്റനേകം വോളണ്ടിയേഴ്‌സും ഈ മത്സരപരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഏകദേശം 10 മണിയോടെ പരിപാടികള്‍ ശുഭപര്യവസാനിച്ചു.

IMG_7923


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top