വഴിയെല്ലാം അടഞ്ഞു, ജസ്റ്റിസ് കര്‍ണന്‍ കീഴടങ്ങാനൊരുങ്ങുന്നു

Justice-Karnanചെന്നൈ: ജാമ്യത്തിനും വിധി പുനഃപരിശോധനക്കുമുള്ള എല്ലാ വഴിയും അടഞ്ഞതോടെ കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി കര്‍ണന്‍ മദ്രാസ് ഹൈകോടതിയില്‍ കീഴടങ്ങും. ഇതേതുടര്‍ന്ന് കോടതി പരിസരത്ത് പൊലീസ് കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. പുനഃപരിശോധനാഹര്‍ജി ഉടന്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് കീഴടങ്ങാന്‍ ഒരുങ്ങുന്നത്.

പുനഃപരിശോധനാ ഹര്‍ജിയില്‍ ചൊവ്വാഴ്ച വരെ തീരുമാനം കാത്തിരുന്നശേഷം കീഴടങ്ങാനാണ് കര്‍ണന്‍െറ തീരുമാനം. തമിഴ്നാട്ടിലെയോ അയല്‍സംസ്ഥാനങ്ങളിലെയോ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് കാണുന്നുണ്ട്. ഒളിവില്‍ കഴിയാന്‍ കര്‍ണന് ചില ഉന്നത കേന്ദ്രങ്ങളുടെ ഒത്താശ ലഭിക്കുന്നതായി പൊലീസ് സംശയിക്കുന്നു. കര്‍ണനെ ആറുമാസം തടവിനു വിധിച്ചത് വിവേകപൂര്‍ണമാണെന്ന് സുപ്രീം കോടതി പറഞ്ഞു. വിധി തിരിച്ചുവിളിക്കണമെന്ന് കര്‍ണനുവേണ്ടി ഹാജരായ മലയാളി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ ആവശ്യപ്പെട്ടു. ഏഴു ജഡ്ജിമാര്‍ ഒന്നിച്ചിരുന്ന് എടുത്ത തീരുമാനമാണിതെന്ന് കോടതി വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment