ഫോമാ വിമന്‍സ് ഫോറം ഉദ്ഘാടനം ചെയ്തു

IMG_35532018 ല്‍ ചിക്കാഗോയില്‍ വെച്ച് നടത്തുവാന്‍ പോകുന്ന ആറാമത് ദ്വൈവാര്‍ഷിക കണ്‍‌വന്‍ഷന് കേളി കൊട്ടുണര്‍ത്തി ഫോമാ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ന്യൂയോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്ക് വിഷന്‍ ഔട്ട്‌റീച്ച് സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. സ്ത്രീശക്തി വിളിച്ചോതിയ പരിപാടികള്‍ക്ക് ഫോമാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. സാറ ഈശോ, സെക്രട്ടറി രേഖ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വനിതകളെ മാത്രം പങ്കെടുപ്പിച്ചു നടത്തിയ ചടങ്ങില്‍ പൊതു സമ്മേളനവും, കലാപരിപാടികളും, മലയാളി മങ്ക മത്സരവും അരങ്ങേറി.

ഷാജി എഡ്വേര്‍ഡ്, നിശാന്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് മഴവില്‍ എഫ് എം ബാനറില്‍ ഫോമയ്ക്കായി സമര്‍പ്പിച്ച അവതരണഗാനം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. ഈ കഴിഞ്ഞ എല്ലാ കോണ്‍വെന്‍ഷനുകളുടെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ചിട്ടപ്പെടുത്തിയ വീഡിയോ അവതരണ ഗാനത്തിന് മിഴിവേകി.

സൗത്ത് ഏഷ്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുധാ ആചാര്യ ആയിരുന്നു മുഖ്യാതിഥി. ഫോമാ ഫസ്റ്റ് ലേഡി അനി വാച്ചാച്ചിറ, സുധാ ആചാര്യ, സാറ ഈശോ, ബീനാ വള്ളിക്കളം, രേഖ നായര്‍, ഫോമാ വിമന്‍സ് ഫോറം അഡ്വൈസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ്, അഡ്വൈസറി ബോര്‍ഡ് അംഗം ലോണ എബ്രഹാം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഫോമാ വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍ ബീന വള്ളിക്കളം സ്വാഗതമാശംസിച്ചു. തുടര്‍ന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഫോമായുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഗംഭീരമായ രീതിയില്‍ പരിപാടി ആസൂത്രണം ചെയ്ത സാറാ ഈശോ, രേഖ നായര്‍ എന്നിവര്‍ പ്രശംസ അര്‍ഹിക്കുന്നതായി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സാറ ഈശോ വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചു. ഫോമാ സെക്രട്ടറി ജിബി തോമസ് ചടങ്ങില്‍ സംസാരിച്ചു.

തുടര്‍ന്ന് ബോബി കുര്യാക്കോസ്, റിന്റ റോണി എന്നിവര്‍ എംസി ആയി വിവിധ കലാ പരിപാടികള്‍ അരങ്ങേറി. സിജി ആനന്ദ്, നിശാന്ത് നായര്‍, അനുഷ്‌ക ബാഹുലേയന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ദേവിക വിനീഷ് നേതൃത്വം കൊടുക്കുന്ന സാത്വവിക ഡാന്‍സ് അക്കാദമി, ജിത്തു കൊട്ടാരക്കര തുടങ്ങിയവര്‍ നൃത്ത നൃത്ത്യങ്ങള്‍ അവതരിപ്പിച്ചു. ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍ നേതൃത്വം കൊടുക്കുന്ന ശ്രുതിലയ ആര്‍ട്‌സ് 22 കുട്ടികളെ അണിനിരത്തി ഗാനം ആലപിച്ചു പ്രശംസ പിടിച്ചു പറ്റി.

ദീപ്തി നായര്‍ അവയവദാനത്തിന്റെ ആവശ്യകത സദസ്സില്‍ ഏവരെയും ധരിപ്പിച്ചു. മെട്രോ റീജിയണ്‍ RVP വര്‍ഗ്ഗീസ് ജോസഫ്, ഫോമാ ഫൗണ്ടര്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, വിമന്‍സ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുന്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ് (സലീം), മുന്‍ സെക്രട്ടറി ഷാജി എ ഡ് വേഡ്, മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍, നാഷ്ണല്‍ കമ്മറ്റി മെംബര്‍ തോമസ് ടി. ഉമ്മന്‍, ജനനി മാഗസിന്‍ ഡയറക്ടര്‍ ജെയ് മാത്യു സര്‍, സിറിയക് കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പരിപാടിയുടെ മറ്റൊരു ആകര്‍ഷണം 9 സുന്ദരികളെ ഉള്‍പ്പെടുത്തി രേഖ നായര്‍, ജോസ് എബ്രഹാം എന്നിവര്‍ ചുക്കാന്‍ പിടിച്ചു നടത്തിയ മലയാളി മങ്ക മത്സരം ആയിരുന്നു. 3 റൗണ്ടുകളില്‍ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചു. അനി വാച്ചാച്ചിറ, സംവിധായകന്‍ സോഹന്‍ലാല്‍, ശ്രുതി നായര്‍ എന്നിവര്‍ ജഡ്ജ് ചെയ്ത മത്സരത്തില്‍ ദിവ്യ ജേക്കബ് മലയാളി മങ്ക ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി ബിന്ദു സുന്ദരം, സെക്കന്‍ഡ് റണ്മര്‍ അപ്പ് ആയി സോഫി മാത്യൂസ് എന്നിവര്‍ വിജയിച്ചു. ഇഞ്ചോടിഞ്ച് മാറ്റുരച്ച മത്സരം കാണികളില്‍ സമ്മിശ്ര പ്രതികരണം ഉണ്ടാക്കി. മിസ്സ് ഇന്ത്യ വാഷിംഗ്ടണ്‍ മിസ്സ് ആഞ്ചല ജോറാപ്പി വിജയിക്ക് കിരീടം അണിയിച്ചു. ക്യാഷ് പ്രൈസ് സ്‌പോണ്‍സര്‍ ചെയ്തത് രാജു ചാമത്തില്‍, ജോണ്‍സണ്‍ ബിന്റ്‌റ(നോര്‍ത്ത് സ്റ്റാര്‍ ടീം), ആനി ലിബു, ജയ അജിത് എന്നിവര്‍ ചേര്‍ന്ന് മത്സരാര്‍ത്ഥികള്‍ക്കു സമ്മാനിച്ചു.

തദ്ദവസരത്തില്‍ മെട്രോ റീജിയണ്‍ വിമന്‍സ് ഫോറം ഗ്രൂപ്പ് രൂപീകരിച്ചു. റെപ്രസെന്ററ്റീവ് ആയി റോസമ്മ അറക്കല്‍ സ്ഥാനമേറ്റു. നോര്‍ത്ത് സ്റ്റാര്‍ റിയാലിറ്റി ഗ്രൂപ്പ് സൗജന്യമായി സംഘടിപ്പിച്ച റാഫില്‍, വിമന്‍സ് ഫോറം നടത്തിയ റാഫിള്‍ എന്നിവയുടെ വിജയികളെ പ്രഖ്യാപിച്ചു സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായര്‍ക്കൊപ്പം ഷാജി എഡ് വേഡ്, ജോസ് എബ്രഹാം, നിശാന്ത് നായര്‍, ജിജി ജോസ് എബ്രഹാം എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തു.

IMG_3211 IMG_3220 IMG_3529 IMG_3573 IMG_3590 IMG_3604 IMG_3647 IMG_3726 IMG_3757 IMG_3787 IMG_3906 IMG_3973 IMG_3994 IMG_4247 IMG_4250 IMG_4294

Print Friendly, PDF & Email

Leave a Comment