യു.എസിന്‍െറ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ട്രം‌പ് റഷ്യയുമായി പങ്കിട്ടെന്ന് റിപ്പോര്‍ട്ട്, നിഷേധവുമായി വൈറ്റ്ഹൗസ്

russia_620x310വാഷിംഗ്ടണ്‍: യു.എസിന്‍െറ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പ്രസിഡന്‍റ് ഡോണള്‍ട് ട്ര‌മ്പ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്, റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്ല്യാക് എന്നിവരുമായി പങ്കുവച്ചതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ച വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സംഭവം. യു.എസ് അധികൃതരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. രഹസ്യ ഏജന്‍സികളുമായി ആലോചിക്കാതെയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍, റിപ്പോര്‍ട്ട് വൈറ്റ്ഹൗസ് തള്ളി. റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇന്‍റലിജന്‍സ് വിവരങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ട്രം‌പിന്റെ ദേശീയ സുരക്ഷാ വക്താവ് മക്മാസ്റ്റര്‍ പറഞ്ഞു. തീവ്രവാദം നേരിടുന്നതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, സൈനികമോ മറ്റോ ആയ ഒരു വിവരവും കൈമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ട്രം‌പിന്റെ റഷ്യന്‍ ബന്ധം തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ മറനീക്കി പുറത്തുവന്നിരുന്നു. ട്രം‌പിനെ ജയിപ്പിക്കേണ്ടത് റഷ്യയുടെ ആവശ്യമായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രം‌പിന്റെ പല രഹസ്യങ്ങളും റഷ്യയുടെ കൈവശമുണ്ടെന്നും അവ ഉപയോഗിച്ച് ട്രം‌പിനെ ബ്ലാക്ക് മെയില്‍ ചെയ്ത് തങ്ങളുടെ ഇംഗിതത്തിന് വിധേയമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പുറത്തുവിട്ട രഹസ്യ റിപ്പോര്‍ട്ടുകളെന്നും സൂചനയുണ്ട്.

എന്നാല്‍, റഷ്യയുമായി വിവരങ്ങള്‍ പങ്കുവച്ചത് ശരിയായ തീരുമാനമാണെന്ന് ട്രം‌പ് പറഞ്ഞു. പ്രസിഡന്‍റ് എന്ന നിലക്ക് റഷ്യയുമായി പല വിവരങ്ങളും കൈമാറേണ്ടതായി വരും. അത് ശരിയാണ്. തീവ്രവാദം, വിമാനയാത്രികരുടെ സുരക്ഷിതത്വം എന്നീ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment