Flash News

ആര്‍.എസ്.എസ് നേതാവിന്‍െറ കൊലക്കു പിന്നില്‍ സി.പി.എം തന്നെ, നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചനയെന്ന് സൂചന, പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം

May 16, 2017

bijuകണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് നേതാവ് ബിജുവിനെ അതിക്രൂരമായി വെട്ടിക്കൊന്നത് രാഷ്ട്രീയവിരോധം മൂലമാണെന്ന് പൊലീസ്. ഡി.വൈ.എഫ്.ഐ നേതാവ് ധനരാജിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് കൊല നടത്തിയത്. ധനരാജ് വധക്കേസിലെ 12ാം പ്രതിയായിരുന്നു ബിജു. കൊലപാതകത്തില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ റിനേഷിനെയും ജ്യോതിഷിനെയും കോടതി റിമാന്‍റ് ചെയ്തു. പ്രധാന പ്രതി റിനേഷ് കൊലപാതകം ഉള്‍പ്പെടെ 17 കേസുകളില്‍ പ്രതിയാണ്. റിനേഷ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നും സംഘത്തിന് മാര്‍ഗനിര്‍ദേശം നല്‍കിയ ആളാണെന്നും പൊലീസ് പറഞ്ഞു. മറ്റുപ്രതികളെക്കുറിച്ചും കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. അവര്‍ ഉടന്‍ പിടിയിലാകും. സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്‍ വൈസ് പ്രസിഡന്‍റ് വിജയകുമാറാണ് പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.

കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ളെന്നും പ്രതികളെ സംരക്ഷിക്കില്ളെന്നും മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ബിജുവിനെ വകവരുത്തിയത് സി.പി.എമ്മിന്‍െറ അറിവോടെതന്നെയാണെന്നും സംഭവത്തില്‍ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുമാണ് ഇതുവരെയുള്ള കേസിന്‍െറ ഗതി തെളിയിക്കുന്നത്. പിടിയിലായ പ്രതികള്‍ സി.പി.എമ്മിനുവേണ്ടി ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നവരാണ്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന റിനേഷ് കൊലപാതകക്കേസിലടക്കം പ്രതിയാണ്. പിടിയിലായ പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത് സി.പി.എം അഭിഭാഷകനാണ് എന്നത് സംഭവത്തില്‍ സി.പി.എമ്മിന്‍െറ പങ്ക് വ്യക്തമാക്കുക മാത്രമല്ല, പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടി തന്നെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നു എന്നതിന്‍െറ സൂചന കൂടിയാണ്.

സി.പി.എമ്മിന്‍െറ കണ്ണൂര്‍ ജില്ലാനേതൃത്വം അറിയാതെ ഇത്തരമൊരു കൊല നടക്കില്ല. പ്രദേശിക തലത്തില്‍, ധനരാജിന്‍െറ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ പ്രതികാര നടപടിയെന്നാണ് പാര്‍ട്ടി രഹസ്യമായി ബിജുവിന്‍െറ കൊലയെ വിശദീകരിക്കുന്നത്. എന്നാല്‍, ടി.പി ചന്ദ്രശേഖരന്‍ വധത്തിന് സമാനമായ ഉന്നത തല ഗൂഢാലോചന ബിജുവധത്തിനുപുറകിലും ഉണ്ടെന്നാണ് ഓരോ ദിവസം കഴിയുംതോറും തെളിയുന്നത്. ടി.പി വധക്കേസിലേതുപോലെ തുടക്കത്തില്‍ പാര്‍ട്ടി കൊലയെ തള്ളിപ്പറയുകയും പിന്നീട് പ്രതികള്‍ക്ക് നിയമപരവും അല്ലാത്തതുമായ എല്ലാ സഹായവും നല്‍കാന്‍ രംഗത്തിറങ്ങുകയുമായിരുന്നു. ടി.പി വധക്കേസിലേതുപോലെ സി.പി.എം തീറ്റിപ്പോന്നുന്ന ഗുണ്ടകളാണ് ബിജു വധക്കേസിലെയും പ്രതികള്‍. ഇനിയും പിടികിട്ടാനുള്ള പ്രതികള്‍ കണ്ണൂരില്‍ സി.പി.എം സംരക്ഷണത്തില്‍ കഴിയുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ പിടികൂടി കേസ് പ്രാദേശിക തലത്തില്‍ നടന്ന പ്രതികാര നടപടിയായി ഒതുക്കാനും നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചനയിലേക്ക് അന്വേഷണം നീളാതിരിക്കാനുമാണ് പൊലീസ് ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top