Flash News

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന് സമഗ്രശ്രേഷ്ഠ പുരസ്കാരം

May 18, 2017

Title1

V C Sebastianആലപ്പുഴ: സാമൂഹ്യ സാമുദായിക കാര്‍ഷിക രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് പ്രമുഖ സാമുദായിക സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ജോസ് കൈലാത്തിന്റെ സ്മരണയ്ക്കായി ജോസ് കൈലാത്ത് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രഥമ സമഗ്രശ്രേഷ്ഠ പുരസ്കാരം ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന് നല്‍കുന്നു. 25,001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് ട്രസ്റ്റ് രക്ഷാധികാരി കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍ അറിയിച്ചു.

കത്തോലിക്കാസഭ ആഗോളതലത്തില്‍ സ്തുത്യര്‍ഹമായ സഭാപ്രവര്‍ത്തനങ്ങള്‍ക്കായി അല്മായര്‍ക്കു നല്‍കുന്ന ഏറ്റവും ഉന്നത അംഗീകാരമായ ഷെവലിയര്‍ പദവി 2013 ഡിസംബര്‍ 3ന് അഭിവന്ദ്യ ഫ്രാന്‍സീസ് മാര്‍പാപ്പയില്‍ നിന്ന് ലഭിച്ച വി.സി.സെബാസ്റ്റ്യന്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ അല്മായ കമ്മീഷന്‍ സെക്രട്ടറിയായി 7 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ അന്തര്‍ദ്ദേശീയതലത്തില്‍ സഭയുടെ അല്മായ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വും ഏകീകരണവുമുണ്ടായി.

സ്വതന്ത്ര കര്‍ഷകപ്രസ്ഥാനമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റിന്റെ (ഇന്‍ഫാം) ദേശീയ സെക്രട്ടറി ജനറലായി സെബാസ്റ്റ്യന്‍ നടത്തുന്ന കാര്‍ഷികമേഖലയിലെ ഇടപെടലുകള്‍ പ്രശംസനീയമാണ്. രാജ്യാന്തര കാര്‍ഷിക പ്രശ്‌നങ്ങളേയും കരാറുകളേയും കുറിച്ചും ആഗോള കാര്‍ഷിക മുന്നേറ്റങ്ങളെക്കുറിച്ചും വിവിധ മാധ്യമങ്ങളിലൂടെ സെബാസ്റ്റ്യന്‍ പങ്കുവെയ്ക്കുന്ന പുത്തന്‍ അറിവുകളും കര്‍ഷക നിലപാടുകളും നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന കാര്‍ഷിക മുന്നേറ്റങ്ങളും ഏറെ ശ്രദ്ധേയങ്ങളും കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകുന്നതുമാണെന്ന് പുരസ്കാരനിര്‍ണ്ണയസമിതി വിലയിരുത്തി.

ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ദേശീയ സെക്രട്ടറി ജനറല്‍, രാഷ്ട്രദീപിക, അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് (കാഞ്ഞിരപ്പള്ളി), മരിയന്‍ ഓട്ടോണമസ് കോളജ് (കുട്ടിക്കാനം) തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡംഗം, ക്രൈസ്തവ പ്രസിദ്ധീകരണമായ ലെയ്റ്റി വോയ്‌സിന്റെ ചീഫ് എഡിറ്റര്‍, പ്രമുഖനായ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളിലും സെബാസ്റ്റ്യന്‍ പ്രവര്‍ത്തിക്കുന്നു.

19-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4ന് കുട്ടനാട് വികസനസമിതി ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഔസേപ്പച്ചന്‍ ചെറുകാട്, വൈസ് ചെയര്‍മാന്മാരായ നൈനാന്‍ തോമസ് മുളപ്പാന്‍മഠം, ജിജി പേരകശേരി, വര്‍ഗീസ് മാത്യു നെല്ലിക്കല്‍, ബിനു കുര്യാക്കോസ് വള്ളൂര്‍വാക്കല്‍, കണ്‍വീനര്‍ തോമാച്ചന്‍ വടുതലതേവലക്കാട് എന്നിവര്‍ അറിയിച്ചു.

ഫാ.തോമസ് പീലിയാനിക്കല്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുട്ടനാട് വികസനസമിതി
ഫോണ്‍: 9447301086
ഔസേപ്പച്ചന്‍ ചെറുകാട്
ഫൗണ്ടേഷന്‍ ചെയര്‍മാന്‍
ഫോണ്‍: 9567707334


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top