Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ബിജുവിനെ കൊന്നത് സി‌പി‌എം പ്രവര്‍ത്തകര്‍ തന്നെ; ഉന്നത നേതാക്കളുടെ ഒത്താശയോടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു; നിയമസഹായം നല്‍കുന്നത് സിപി‌എം അഭിഭാഷകര്‍

May 22, 2017

Biju-murder-kannur-indialivetodayകണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍.എസ്.എസ്. നേതാവ് ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയില്‍ ആയവരും ഇനി പിടികൂടാന്‍ ഉള്ളവരും സിപിഎം പ്രവര്‍ത്തകരെന്ന് പോലീസ്. ഇതോടെ കൊലപാതകത്തില്‍ പങ്കില്ലന്ന് സിപിഎം ഉയര്‍ത്തിയ വാദം നിഷ്പ്രഭമായി. കൊലപാതകം നടത്തിയ പ്രതികളെ മാറ്റാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു.

murdered RSS leader bijuപയ്യന്നൂരില്‍ പത്തുമാസം മുന്‍പ് കൊല്ലപ്പെട്ട സി.പി.എം. പ്രാദേശിക നേതാവ് ധന്‍രാജിന്റെ കൊലപാതകത്തിലെ പ്രതികാരം തന്നെയാണ് ബിജുവിന്റെ കൊലയ്ക്ക് പിന്നിലെന്നു പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലനടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തതാണ് കേസില്‍ നിര്‍ണ്ണായകമായത്. കൊലയ്ക്കുപയോഗിച്ച ഇന്നോവ കാര്‍ കണ്ടെത്താനായതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഡി.വൈ.എഫ്.ഐ ബ്‌ളോക്ക് കമ്മിറ്റി ഭാരവാഹി ഉള്‍പ്പെടെ പ്രതിപട്ടികയിലുള്ള ഏഴുപേരും പ്രാദേശികമായി അറിയപ്പെടുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. പാര്‍ട്ടിയുമായി ബന്ധമുള്ള ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊലയാളി സംഘത്തെ കുറിച്ച് വ്യക്തമായ ചിത്രം പുറത്തുവന്നെങ്കിലും സി.പി.എം നേതാക്കള്‍ ഇതേവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പിടിയിലായവര്‍ക്ക് പാര്‍ട്ടി നിയമസഹായവും നല്‍കുന്നുണ്ട്. പാര്‍ട്ടി വക്കീലാണ് ഇവര്‍ക്കായി കോടതിയില്‍ ഹാജരായത്.

കഴിഞ്ഞ ദിവസം പിടികൂടിയ രാമന്തളി സ്വദേശികളായ പി. സത്യന്‍ (32), വി. ജിതിന്‍ (35) എന്നിവര്‍ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണെന്ന് പോലീസ് അറിയിച്ചു. ഒളിവിലായിരുന്ന ഇവരെ ഫോണ്‍ പിന്തുടര്‍ന്നാണു പോലീസ് പിടികൂടിയത്. കേസില്‍ ആകെ ഏഴു പ്രതികളാണുള്ളത്.

അതിനിടെ പ്രതികളിലൊരാള്‍ വിദേശത്തേക്കു കടന്നതായി പോലീസിനു സൂചന ലഭിച്ചു. ഏഴംഗ കൊലയാളി സംഘത്തിലെ പ്രജീഷ് എന്ന അനിയന്‍ കുട്ടന്‍ ആണ് യു.എ.ഇയിലേക്കു കടന്നത്. തന്റെ പേരുള്ള മറ്റൊരാളിലേക്ക് അന്വേഷണം തിരിച്ചുവിട്ടതിനുശേഷമാണ് ഇയാള്‍ വിദേശത്തേക്കു കടന്നത്. ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനാണ് തീരുമാനം. കേസില്‍ ആദ്യം പിടിയിലായ മുഖ്യപ്രതി റിനീഷാണ് പ്രജീഷിനെ രക്ഷപ്പെടുത്താന്‍ മറ്റൊരാളുടെ തലയില്‍ കൊലപാതക ബന്ധം ചുമത്തി മൊഴിയില്‍ കൃത്രിമം കാട്ടിയത്. പോലീസിന്റെ ശാസ്ത്രീയ അന്വേഷണമാണ് വ്യാജമൊഴി പൊളിച്ചത്. കൊല നടന്നതിനുശേഷം പ്രമുഖരായ ചിലരുമായും അഭിഭാഷകരുമായും റിനീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരുടെ നിര്‍ദ്ദേശ പ്രകാരം കെട്ടിച്ചമച്ച കഥയായിരുന്നു റിനീഷ് അന്വേഷണ ഉദ്ദ്യോഗസ്ഥന് മുമ്പാകെ നല്‍കിയത്. കൊലയാളി സംഘത്തില്‍ ഉള്‍പെട്ട ഒരാള്‍ പ്രതിപ്പട്ടികയില്‍ വരാതിരിക്കാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്‍. പ്രദേശത്ത് രണ്ട് പ്രജീഷ് എന്ന കുട്ടന്മാരുണ്ട്. ഒരാള്‍ അനിയന്‍ കുട്ടന്‍ എന്നും രണ്ടാമന്‍ ചേട്ടന്‍കുട്ടന്‍ എന്ന പേരിലുമാണ് അറിയപ്പെടുന്നത്. ചേട്ടന്‍കുട്ടന്‍ കുന്നരു ബാങ്കിലെ ഒരു ശാഖയിലാണ് ജോലി ചെയ്യുന്നത്.

ജോലി ലഭിച്ചതിനുശേഷം ഇയാള്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല. ബിജു കൊല്ലപ്പെട്ട ദിവസം ഉച്ചവരെ ഇയാള്‍ ജോലിക്ക് ഹാജരായിരുന്നില്ല . ഈ അവസം ഉപയോഗിച്ച് ചേട്ടന്‍ കുട്ടനെ കേസില്‍ പ്രതിയാക്കാനായിരുന്നു നീക്കം. ഇയാളാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് റിനീഷ് മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സംശയം ഉയരുകയായിരുന്നു. ബാങ്ക് ജീവനക്കാരനായ പ്രജീഷിന്റെ സംഭവ ദിവസത്തെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കൊല നടന്ന പ്രദേശത്തല്ല ഉണ്ടായിരുന്നതെന്ന് വ്യക്തമായി. ആ പ്രദേശത്ത് തന്നെ അനിയന്‍ കുട്ടന്‍ ഉണ്ടായിരുന്നതിന്റെ തെളിവും ലഭിച്ചു. ചേട്ടന്‍ കുട്ടന്‍ എന്ന പ്രജീഷ് ആരുടെയൊക്കെ കൂടെയായിരുന്നോ ഉണ്ടായിരുന്നത് അവരുമായി ബന്ധപ്പെട്ട് ഇയാള്‍ അവരുടെ ഒപ്പമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം ഉറപ്പു വരുത്തി. ഇതോടെയാണ് റിനീഷിന് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നത്.

ഇതോടെ പ്രജീഷ് എന്ന അനിയന്‍ കുട്ടനാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് റിനീഷ് സമ്മതിക്കുകയായിരുന്നു. പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തു നിന്നാണ് സത്യനും ജിതിനും അറസ്റ്റിലായത്. പ്രതികള്‍ ചെന്നൈയിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് മഫ്റ്റിയില്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തി ഇരുവരേയും കുടുക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top