Flash News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബ നവീകരണ കണ്‍വെന്‍ഷന്‍ ജൂണ്‍ 15, 16, 17, 18 തിയ്യതികളില്‍

May 22, 2017

Fr.Valamnalഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 15, 16, 17, 18 (വ്യാഴം – ഞായര്‍) തീയതികളില്‍ രാവിലെ 9:30 മുതല്‍ വൈകിട്ട് 5 വരെ ഒന്‍പതാം കുടുംബ നവീകരണകണ്‍വെന്‍ഷന്‍ നടത്തപ്പെടും.

അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡിറക്ടറും ധ്യാനഗുരുവുമായ റവ. ഫാ. ഡോമിനിക് വാളാംനാല്‍ ആന്‍ഡ് ടീംആയിരിക്കും മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം നയിക്കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി കത്തീഡ്രലിന്റെ വിവിധമുറികളിലായി ഇംഗ്ലീഷിലും ധ്യാനം ഉണ്ടായിരിക്കും.

ഇംഗ്ലീഷ് ധ്യാനശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ ഇപ്രകാരമായിരിക്കും:

ഗ്രേഡ് 1, 2,3 സി. എം. സിസിസ്‌റ്റേഴ്‌സ് (Rm. 205)

ഗ്രേഡ് 4,5 ലാലിച്ചന്‍ ആലുംപറമ്പില്‍ & ടീം (ചര്‍ച്ച്‌ ബേസ്‌മെന്റ്)

ഗ്രേഡ് 6, 7,8 അനീഷ് ഫിലിപ്പ് & ടീം (ചവറ ഹാള്‍)

ഗ്രേഡ് 9, 10, 11,12 അനീഷ് ഫിലിപ്പ് & ടീം (അല്‍ഫോന്‍സാ ഹാള്‍)

യുവജനങ്ങള്‍ റവ. ഫാ. ബിനോയ്‌ ജേക്കബ്, ബ്രദര്‍ മാര്‍ക്ക്‌ നിമോ, ബ്രദര്‍ ടോബി മണിമലേത്ത് (ന്യൂ ബില്‍ഡിംഗ്)

കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ പഴയ ചാപ്പലില്‍ ബേബി സിറ്റിങ്ങിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. എല്ലാവര്‍ക്കും ഉച്ചഭക്ഷണവും നല്‍കപ്പെടും.

ജൂണ്‍ 15 (വ്യാഴം) രാവിലെ 9:30 ന്ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠയോടെ രൂപതാധ്യക്ഷന്‍ ബിഷപ്പ്മാര്‍ ജേക്കബ് അങ്ങാടിയത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും.

സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ആഘോഷമായ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കും. കണ്‍വെന്‍ഷനൊരുക്കമായുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു . ഇതിന്റെ വിജയത്തിനായി എല്ലാ ദിവസവും ദിവ്യകാരുണ്യസന്നിധിയില്‍ ആരാധനയും മാധ്യസ്ഥ പ്രാര്‍ഥനയും നടന്നുവരുന്നു.

ദൈവകൃപ സമൃദ്ധമായി വാര്‍ഷിക്കപ്പെടുന്ന ഈ കണ്‍വെന്‍ഷനിലേക്കു ഇടവക സമൂഹത്തിനൊപ്പം താല്പര്യമുള്ള എല്ലാവരും കുടുംബസമേതം പങ്കെടുക്കണമെന്ന് കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പിലും അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ (714) 800 3648, റവ. ഡോ. ജെയിംസ ്‌ജോസഫ് (308)360 3729, സിബിപാറേക്കാട്ട് (847) 209 1142. ജോ കാണിക്കുന്നേല്‍ (773)603 5660


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top