Flash News

സി.എ.ജി റിപ്പോര്‍ട്ട്: വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയിലേക്ക്, കരാര്‍ മാറ്റിയെഴുതേണ്ടിവരും

May 23, 2017

Vizhinjam Port

തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായി ഒപ്പിട്ട വിഴിഞ്ഞം തുറമുഖ കരാർ വ്യവസ്ഥകൾ സംസ്ഥാന താൽപര്യത്തിനുവിരുദ്ധമാണെന്ന് കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ. പദ്ധതിക്കായി 67 ശതമാനം പണവും മുടക്കുന്ന സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചില്ലെന്നും അതേസമയം, കരാറുകാർക്ക് അനേക കോടിയുടെ അധിക വരുമാന സാധ്യത ഉണ്ടായെന്നും സി.എ.ജി കണ്ടെത്തി. റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു.
 
സി.എ.ജി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് കരാര്‍ പുനഃപരിശോധിക്കേണ്ടിവരും. സംസ്ഥാനത്തിന് ഗുണകരമല്ലാത്ത വ്യസ്ഥകള്‍ മാറ്റി പുതിയ കരാര്‍ കൊണ്ടുവരണം. ഇതിനെതിരെ അദാനിഗ്രൂപ്പ് നിയമനടപടിയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് 7525 കോടി രൂപയാണ് ചെലവ്. 2018 സപ്തംബര്‍ ഒന്നിന് വിഴിഞ്ഞത്ത് ആദ്യത്തെ കപ്പല്‍ അടുക്കുമെന്നാണ് ഗൗതം അദാനി ഉറപ്പു നല്‍കിയിരിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ടിനെതുടര്‍ന്ന് ഈ വാഗ്ദാനം നടക്കുമോ എന്ന കാര്യം ആശങ്കയിലായിരിക്കുകയാണ്.
 
ഏകദേശം 80,000 കോടിയിലേറെ രൂപയുടെ അധിക വരുമാനം കരാറുകാർക്ക് ലഭിക്കുമെന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്.
 
പദ്ധതിയുടെ ശേഷി 30ാം വർഷത്തിൽ മൂന്ന് എം.ടി.ഇ.യു ആയി ഉയർത്തിയാൽ 20 വർഷം കൂടി കാലാവധി നീട്ടി നൽകാൻ വ്യവസ്ഥയുണ്ട്്. കരട് കരാറിൽ 40 വർഷ കാലാവധിയും 10 വർഷം കൂടി നീട്ടാമെന്നുമാണ് പറയുന്നത്. നീട്ടുന്നത് 10 വർഷമായി നിശ്ചയിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തിന് 61,095 കോടി അധികവരുമാനം ലഭിക്കുമായിരുന്നു. മൂന്ന് എം.ടി.ഇ.യുവായി ഉയർത്താൻ അന്നത്തെ നിരക്കിൽ 14,651 കോടി (ഇപ്പോൾ 3390 കോടി) വേണം. ഇത്രയും മുടക്കിയാൽ നിർമാതാക്കൾക്ക് 61,095 കോടി അധികവരുമാനം ലഭിക്കും.
 
കരാർ കാലാവധി 30 വർഷമായി സർക്കാർ നയത്തിൽ വ്യക്തമാക്കിയിരിക്കെ വിഴിഞ്ഞത്തിന് 40 വർഷമാണ് നൽകിയത്. ഇതിലൂടെ അദാനി ഗ്രൂപ്പിന് അധിക 10 വർഷം കൊണ്ട് 29,217 കോടി അധികവരുമാനമുണ്ടാകും. പദ്ധതി ചെലവിൽ ഒാഹരി സഹായം ഉൾക്കൊള്ളിക്കാൻ പാടില്ലെന്ന് നിബന്ധന ഉണ്ടായിരിക്കെ കരാറിൽ ഒാഹരി സഹായം കുറക്കേണ്ടതില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. ഇതോടെ ഒാഹരി സഹായം 943.62 കോടിയിൽനിന്ന് 1226.70 കോടിയായി ഉയർന്നു. ആരും ആവശ്യപ്പെടാത്ത ഇൗ മാറ്റത്തിലൂടെ സർക്കാർ 283.08 കോടി രൂപ അധികം നൽകേണ്ട സ്ഥിതി വന്നു. 123.71 കോടി രൂപയാണ് ഇതിലെ പലിശ നഷ്ടം.
 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top