കാവിയുടുത്തവരെല്ലാം ബി.ജെ.പിക്കാരല്ല; ഗോ രക്ഷാ സംഘങ്ങളുടെ പേരില്‍ മനുഷ്യരെ കൊല്ലുന്നവരും ബിജെപിയില്‍ പെട്ടവരല്ല: നിതിന്‍ ഗഡ്‌കരി

nitin-gadkari-bcclന്യൂഡൽഹി: ബിജെപി പിന്തുണ നല്‍കാത്ത ഗോ രക്ഷാ സംഘങ്ങളെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്നത് അന്യായമായ നടപടിയെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.എല്ലാവരുടെയും പുരോഗതി എല്ലാവരുടെയും ഒപ്പം എന്ന ആപ്തവാക്യത്തിലാണ് (സബ്കാ സാത്, സബ്കാ വികാസ്) സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്. മത ന്യൂനപക്ഷങ്ങളെ വിവേചിച്ച് കാണുന്നതല്ല പാര്‍ട്ടിയുടെ നയം എന്നും അദ്ദേഹം വ്യക്തമാക്കി.

കാവി ഉടുത്തവരെല്ലാം ബിജെപിക്കാരായി ടിവിയില്‍ ചിത്രീകരിക്കപ്പെടുന്നു, അവരുമായി യാതൊരു ബന്ധവും പാര്‍ട്ടി വെച്ചു പുലര്‍ത്തുന്നില്ലെന്നിരിക്കെയാണിത് സംഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പശുവിനെ സംരക്ഷിക്കാനെന്ന പേരില്‍ നടക്കുന്ന അക്രമങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും ഗഡ്കരി പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോ രക്ഷയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നയം ഗഡ്കരി വ്യക്തമാക്കിയത്.

ദലിത് വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് ബിജെപിക്കുള്ളതെന്ന തരത്തില്‍ പാര്‍ട്ടിയെ അവമതിപ്പെടുത്താന്‍ ഇടതുപക്ഷമാണ് ഇത്തരം പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നതെന്നും ഗഡ്കരി കുറ്റപ്പെടുത്തി.

പാര്‍ട്ടി പശുവിനെ കൊല്ലുന്നതിനെതിരാണെങ്കിലും പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമങ്ങള്‍ക്കും മറ്റും ബിജെപി, വി എച്ച് പി സംഘപരിവാര്‍ പാര്‍ട്ടികളും സര്‍ക്കാരും എതിരാണെന്നും ഗഡ്കരി വ്യക്തമാക്കി.

4000 വര്‍ഷത്തെ ചരിത്രത്തിനിടയ്ക്ക് ഇന്ത്യക്കാര്‍ ഒരു പള്ളി പോലും തകര്‍ത്തിട്ടില്ലെന്നതു തന്നെ ഇന്ത്യക്കാര്‍ അഹിംസ പാത പിന്തുടരുന്നവരാണെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment