ഇന്ത്യന്‍ മണ്ണിനെ ചുംബിച്ച്​ ഉസ്​മ തിരിച്ചെത്തി

usma with daughterന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ പാക് പൗരനായ ഭര്‍ത്താവിന്റെ പീഡനത്തിനിരയായ ഇന്ത്യന്‍ യുവതി ഉസ്മ അഹമ്മദ് നാട്ടില്‍ തിരിച്ചെത്തി.

പാക് പൗരന്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം ചെയ്ത ഇന്ത്യന്‍ യുവതി ഉസ്മ അഹ്മ്മദിന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഇസ്ലാമാബാദ് ഹൈകോടതി അനുമതി നല്‍കിയിരുന്നു. വാഗ അതിര്‍ത്തി വരെ എത്തിയ അവര്‍ ഇന്ത്യന്‍ മണ്ണില്‍ ചുംബിച്ചാണ് രാജ്യത്തേക്ക് കടന്നത്.

ഇവരെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം നടത്തിയ ഉദ്യോഗസ്ഥരും ഉസ്മക്കൊപ്പം ഉണ്ടായിരുന്നു. അമൃതസറിനടുത്താണ് അവര്‍ വാഗ അതിര്‍ത്തി കടന്നത്. മാധ്യമ പ്രവര്‍ത്തകരെ ഉസ്മയുമായി സംസാരിക്കാന്‍ അനുവദിച്ചില്ല.

സര്‍ക്കാറിന് നന്ദി രേഖപ്പെടുത്തിയ ഉസ്മയുടെ കുടുംബം അവര്‍ക്ക് ഇത്ര പെട്ടെന്ന് തിരിച്ചെത്താന്‍ കഴിയുമെന്ന് കരുതിയതല്ലെന്ന് പറഞ്ഞു. മന്ത്രി സുഷ്മ സ്വരാജ് ഫോണില്‍ വിളിച്ചിരുന്നു.

201705251815228022_Uzma-says-I-am-proud-to-be-an-Indian_SECVPFന്യൂഡല്‍ഹി സ്വദേശിനി ഉസ്മയെ (20) താഹിര്‍ അലി എന്ന പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുകയായിരുന്നു. തോക്കുമുനയില്‍ നിര്‍ത്തിയായിരുന്നു വിവാഹം.

പിന്നീട് അവർ ഇന്ത്യൻ ഹൈകമീഷനിൽ അഭയം തേടി. മേയ് 12ന് കോടതിയിലെത്തിയ യുവതി, ആദ്യ ഭർത്താവിലുണ്ടായ മകൾ ‘തലാസീമിയ’ രോഗം ബാധിച്ച് പ്രയാസം അനുഭവിക്കുകയാണെന്ന് പറയുകയും ഉടൻ നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

അതേസമയം, ഭാര്യയെ കാണാന്‍ അനുമതി തേടി താഹിര്‍ അലി കോടതിയിലെത്തി. ഇരുവരുടെയും ഹരജികള്‍ പരിഗണിച്ച കോടതി ഉസ്മക്ക് ഇന്ത്യയിലേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു. താഹിര്‍ പിടിച്ചുവെച്ച രേഖകള്‍ കൈമാറാനും കോടതി നിര്‍ദേശിച്ചു.

ഭര്‍ത്താവിനെ ജഡ്ജിയുടെ ചേംബറില്‍ വെച്ച് കാണാന്‍ അനുമതി നല്‍കിയെങ്കിലും ഉസ്മ നിരസിച്ചു.

പാക്കിസ്ഥാന്‍ ഒരു മരണക്കിണറെന്ന് ഉസ്മ, ഒാരോ വീട്ടിലും രണ്ടും മൂന്നും നാലും ഭാര്യമാര്‍

ന്യൂഡല്‍ഹി: ‘‘പാക്കിസ്ഥാനിലേക്ക് എത്തിപ്പെടാന്‍ എളുപ്പമാണ്. പക്ഷേ, അവിടെനിന്ന് തിരിച്ചുവരവ് അസാധ്യമാണ്. അവിടം ഒരു ‘മരണക്കിണ’റാണ്’’- പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ ഉസ്മ അഹ്മദ് പറഞ്ഞു. വിവാഹത്തിന് ശേഷമുള്ള സ്ത്രീകളുടെ ജീവിതം ഞാന്‍ അവിടെ കണ്ടു. അവര്‍ കൊടും ദുരിതം പേറുന്ന അവസ്ഥയിലാണ്. ഒാരോ വീട്ടിലും രണ്ടും മൂന്നും അല്ല നാല് ഭാര്യമാര്‍വരെയുണ്ട്.

താന്‍ മലേഷ്യയില്‍ വെച്ച് കണ്ടുമുട്ടിയ താഹിര്‍ പാക്കിസ്ഥാനിലെ ബുനര്‍ ജില്ലയിലാണ് താമസം. അവിടെ വെച്ചാണ് തന്നെ തോക്കുമുനയില്‍ നിര്‍ത്തി വിവാഹം ചെയ്തത്. ഉറക്ക ഗുളിക നല്‍കിയാണ് ബലമായി അങ്ങോട്ടു കൊണ്ടുപോയത്. താലിബാന്‍ നിയന്ത്രണ പ്രദേശം പോലെയായിരുന്നു അവിടത്തെ കാര്യങ്ങള്‍. കുറച്ചു ദിവസങ്ങള്‍കൂടി അവിടെ കഴിഞ്ഞിരുന്നുവെങ്കില്‍ എന്റെ ജീവന്‍ പോകുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment