Flash News

വികലാംഗനായ ഭര്‍ത്താവ്​ ഭാര്യയെ കൊന്നു, ഒന്നര വയസ്സുള്ള മകളെ വെട്ടിനുറുക്കി കനാലില്‍ എറിഞ്ഞു

May 25, 2017

ABDUL BASHEER ...killed wife and daughter

അബ്ദുല്‍ ബഷീര്‍

കോഴിക്കോട്: വീട്ടമ്മയുടെ കൊലയുമായി ബന്ധപ്പെട്ട് വികലാംഗനായ ഭര്‍ത്താവ് അറസ്റ്റില്‍. കുന്ദമംഗലം പിലാശ്ശേരിക്കടുത്ത് കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മടപ്പള്ളി സ്വദേശി അബ്ദുല്‍ ബഷീറിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വയസ്സുള്ള മകള്‍ ഖദീജത്തുല്‍ മിസ്റിയ്യയുടെ മൃതദേഹം അരയിടത്തു പാലത്തിനടുത്ത് കനോലി കനാലില്‍ കണ്ടെത്തി.

SHAHIDA....killed wife

ഷാഹിദ

തിങ്കളാഴ്ചയാണ് ഷാഹിദയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അബ്ദുല്‍ ബഷീറിനെയും കുഞ്ഞിനെയും കാണാതായതോടെ കൊലപാതക സംശയം ഉയര്‍ന്നു. പാലക്കാടുനിന്നാണ് ഇയാള്‍ പിടിയിലായത്.  ഭാര്യയുടെ മരണവും കുട്ടിയുടെ തിരോധാനവും സംബന്ധിച്ച് തനിക്കൊന്നുമറിയില്ല എന്ന് ആദ്യം പറഞ്ഞ ബഷീറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെയും കുട്ടിയെയും കഴുത്തുഞെരിച്ച് കൊന്നത് താനാണെന്നും കുട്ടിയുടെ മൃതദേഹം കനോലി കനാലില്‍ ഉപേക്ഷിച്ചെന്നും വെളിപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴോടെ പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കെ.ടി.ഡി.സിയുടെ കളിപ്പൊയ്കയിലെ പെഡല്‍ ബോട്ടുകള്‍ എത്തിച്ച് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെയാണ് മൃതദേഹമടങ്ങിയ സഞ്ചി പുറത്തെടുത്തത്. ബാങ്കില്‍ നിക്ഷേപിച്ച പണം എടുത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തുന്നതില്‍ കലാശിച്ചത്.

ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ആലുംതോട്ടത്തില്‍ ഷാഹിദ, അബ്ദുല്‍ ബഷീറിനൊപ്പം പിലാശ്ശേരി കളരിക്കണ്ടിയിലെ ഒറ്റമുറി വീട്ടിലായിരുന്നു താമസം. ഷാഹിദയുടെയും അബ്ദുല്‍ ബഷീറിന്റേയും ആദ്യ ബന്ധങ്ങളില്‍ കുട്ടികളുണ്ട്. ഇവരെല്ലാം വേറെയാണ് താമസം. ഇരുവര്‍ക്കും പിറന്ന ഖദീജത്തുല്‍ മിസ്റിയ്യയാണ് കൂടെ കഴിഞ്ഞിരുന്നത്.

മുന്‍ബന്ധം വേര്‍പെടുത്തിയപ്പോള്‍ ഷാഹിദക്ക് ലഭിച്ച തുകയുടെ ഒരു ഭാഗം കുന്ദമംഗലം സര്‍വിസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇൗ തുക കിട്ടണമെന്നാവശ്യപ്പെട്ട് ബഷീര്‍ ഷാഹിദയെ ഉപദ്രവിച്ചിരുന്നു. ഇക്കാര്യം പലതവണ ഷാഹിദതന്നെ ബന്ധുക്കളോട് പരാതിപ്പെട്ടിട്ടുണ്ട്. മകളുടെ പിതൃത്വത്തെ സംബന്ധിച്ചും ഇരുവരും തമ്മില്‍ സ്ഥിരമായി തര്‍ക്കമുണ്ടാവാറുണ്ട്. ഞായറാഴ്ച രാത്രി ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ ഇസ്തിരിപ്പെട്ടി കൊണ്ട് ബഷീര്‍ ഷാഹിദയെ പൊള്ളിച്ചു. ഷാഹിദ നിലവിളിച്ചതോടെ ബഷീര്‍ കഴുത്ത്പിടിച്ച് ഞെരുക്കി. സമീപത്ത് ഉറങ്ങുകയായിരുന്ന മകള്‍ ഖദീജത്തുല്‍ മിസ്റിയ്യ കരയാന്‍ തുടങ്ങി. ഇതോടെ ഭാര്യയെ വിട്ട് കുഞ്ഞിന്റെ കഴുത്ത് കൈകൊണ്ട് ഞെക്കിപ്പിടിച്ച് വായില്‍ തുണി തിരുകിക്കയറ്റി. പെട്ടെന്നുതന്നെ കുഞ്ഞ് മരിച്ചു. തുടര്‍ന്ന് ഷാഹിദയെയും ശ്വാസം മുട്ടിച്ച് കൊന്നു.

khadeejathul Misiriya....killed daughter

ഖദീജത്തുല്‍ മിസ്‌റിയ്യ

പിന്നീട് ഇയാള്‍ കുഞ്ഞിന്റെ മൃതദേഹം ജ്വല്ലറിയുടെ കാരിബാഗില്‍ കെട്ടിപ്പൊതിഞ്ഞെടുത്ത് വീട് പുറത്തുനിന്ന് പൂട്ടി വൈകല്യമുള്ളവര്‍ക്ക് ഒാടിക്കാന്‍ പാകത്തില്‍ രൂപകല്പന ചെയ്ത തന്റെ കാറില്‍ സീറ്റിന്റെ താഴെ ഭാഗത്തുവെച്ച് കോഴിക്കോട്ടേക്ക് പോന്നു. വരുംവഴി പലയിടത്തും മൃതദേഹം ഉപേക്ഷിക്കാന്‍ നോക്കിയെങ്കിലും ആളുകള്‍ കണ്ടെത്തുമെന്നതിനാലാണ് കനോലി കനാല്‍ തിരഞ്ഞെടുത്തത്. പുലര്‍ച്ചെ നാലുമണിയോടെ അരയിടത്തുപാലത്തിനടുത്തുനിന്ന് കളിപ്പൊയ്കയിലേക്കുള്ള റോഡിലൂടെ പോയെങ്കിലും കാറില്‍നിന്ന് മൃതദേഹം പുറത്തേക്കെടുക്കാനായില്ല. പിന്നീട് തിരിച്ചുവരവെയാണ് മൃതദേഹം കനാലിലേക്കിട്ടത്. തുടര്‍ന്ന് ഇയാള്‍ സമീപത്തെ പെട്ടിക്കടയില്‍നിന്ന് ഉപ്പുമാവും ചായയും കഴിച്ചശേഷം നഗരത്തിലെ സ്വന്തം കടയിലേക്ക് പോയി. കടക്കുള്ളില്‍ കയറി അകത്തുനിന്ന് കുറ്റിയിട്ട് ഉറങ്ങി.

രാവിലെ ഷാഹിദയുടെ സഹോദരന്റെ ഭാര്യ സാബിറയെ ഫോണില്‍ വിളിച്ച് താനും ഷാഹിദയും മകളും ദൂരത്തൊരിടത്ത് വീട് വാടകക്കെടുത്തെന്നും തങ്ങളെ വേണ്ടാത്ത ബന്ധുക്കളെയും നാട്ടുകാരെയും തങ്ങള്‍ക്കും വേണ്ടെന്നും മകള്‍ക്ക് 18 വയസ്സായാലേ ഇനി നാട്ടിലേക്ക് വരുള്ളൂ എന്നും പറഞ്ഞു. സംസാരത്തില്‍ പന്തികേടുതോന്നിയ സാബിറ ഫോണ്‍ റെക്കോര്‍ഡ് ചെയ്തു. ഇതു മനസ്സിലാക്കിയ ബഷീര്‍ ഫോണ്‍ കട്ട് ചെയ്യുകയും പിന്നീട് വിളിച്ച് റെക്കോര്‍ഡ് ചെയ്തത് ഡിലീറ്റാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ദുരൂഹത തോന്നിയ ഇവര്‍ വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ആശാരിയെക്കൊണ്ടുവന്ന് വാതില്‍ പൊളിക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top