Flash News

ഹെലികോപ്​ടര്‍ അപകടത്തില്‍ നിന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ തലനാരിഴക്ക്​ രക്ഷപ്പെട്ടു

May 25, 2017

devendra-fadnavis_NARROW escapeമുംബൈ: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും സംഘവും തലനാരിഴക്ക് രക്ഷപ്പെട്ടു. ലാതൂരിലെ നിലംഗയില്‍ നിന്ന് മടങ്ങവെയാണ് അപകടം. മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഹെലികോപ്ടറായ സികൊര്‍ സ്കൈയാണ് അപകടത്തില്‍പ്പെട്ടത്.

പറന്നുയരാന്‍ ശ്രമിക്കെ സാങ്കേതിക പിഴവ് ബോധ്യപ്പെട്ട പൈലറ്റ് ക്യാപ്റ്റന്‍ കര്‍വെ ഹെലികോപ്ടര്‍ തിരിച്ചിറക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. പരിസരത്തെ കേബിള്‍ തൂണില്‍ ഹെലികോപ്ടറിന്റെ ബ്ലെയ്ഡ് തട്ടി നിലത്തേക്ക് പതിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ചേതന്‍ പതകിന് നിസ്സാര പരിക്കേറ്റതൊഴിച്ചാല്‍ മറ്റാര്‍ക്കും പരിക്കില്ല. രണ്ട് പൈലറ്റുമാരും മുഖ്യമന്ത്രിയും അടക്കം ആറു പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. അപകടം കണ്ട് ജനം വിരണ്ടോടിയതിനെത്തുടര്‍ന്ന് തിക്കിലും തിരക്കിലും പെട്ട് ഏഴ് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടെന്നും മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളുടെയും ദൈവത്തിന്റേയും അനുഗ്രഹത്താല്‍ സുരക്ഷിതരാണെന്നും അപകടത്തിന് പിന്നാലെ ഫട്നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു.  സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് സിവില്‍ എവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഏഴ് വര്‍ഷം പഴക്കമുള്ളതാണ് ഹെലികോപ്ടര്‍. അന്വേഷണത്തിന് ഉത്തരവിടുമെന്ന് ദേവേന്ദ്ര ഫട്നാവിസും അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top